ഖനനം: സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സുധീരന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കരിമണല്‍ ഖനനത്തെ കുറിച്ച് അന്വേഷിച്ച ജോണ്‍ മാത്യു കമ്മിഷന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 14ന് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍.

കമ്മിഷന്റെ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും അത് തള്ളിക്കളയണമെന്നും ജൂണ്‍ 12 ഞായറാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കും.

സത്യസന്ധമായ അന്വേഷണമല്ല കമ്മിഷന്‍ നടത്തിയിട്ടുള്ളത്. കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കരിമണല്‍ ഖനന ലോബികള്‍ക്കു വേണ്ടിയുള്ള വ്യാജരേഖയാണ്. ഇടക്കിടെ കടല്‍ക്ഷോഭം ഉണ്ടാകുന്ന ആറാട്ടുപുഴ, തൃക്കുന്നപുഴ പ്രദേശങ്ങളിലെ പാരിസ്ഥിതിക സ്ഥിതി നേരിട്ടുമനസിലാക്കാന്‍ കമ്മിഷന്‍ തയ്യാറായിട്ടില്ല.

വിദഗ്ധരില്ലാത്ത കമ്മിറ്റി കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചല്ല രൂപീകരിച്ചിട്ടുള്ളത്. സുനാമി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആറാട്ടുപുഴ, തൃക്കുന്നപുഴ പ്രദേശങ്ങളില്‍ കരിമണല്‍ ഖനനം നടത്തുന്നതു സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കണം. കമ്മീഷന്റെ റിപ്പോര്‍ട്ടിനോട് എതിരായ അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. പ്ലാച്ചിമട അനുഭവം നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണെന്നും സുധീരന്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്