കേസ് വിചാരണ ഒന്നിച്ചു നടത്തണമെന്ന ആവശ്യം തള്ളി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മണിച്ചന്‍ മാസപ്പടിയുമായി ബന്ധപ്പെട്ട 20 കേസുകളുടെ വിചാരണ ഒന്നിച്ചു നടത്തണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടൊപ്പം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കടകംപള്ളി സുരേന്ദ്രന് എതിരായ കേസ് തുടരാമെന്നും ജസ്റിസ് എം.ശശിധരന്‍ നമ്പ്യാര്‍ വ്യക്തമാക്കി.

20 കേസുകളിലെ 30 സാക്ഷികളും 23 രേഖകളും പൊതുവായി ഉള്ളതാണെന്നും ഈ സാഹചര്യത്തില്‍ കേസുകളുടെ വിചാരണ ഒരുമിച്ചു നടത്തണമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

ഈ ആവശ്യം സര്‍ക്കാരിന് വിജിലന്‍സ് കോടതിയില്‍ തന്നെ ഉന്നയിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്