കിന്‍ഷാസ: കിന്‍ഷാസയില്‍ കോംഗോ ട്രൂപ്പും അജ്ഞാതരായ ആക്രമികളും തമ്മില്‍ നടന്ന വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സമാധാനപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
റുവാണ്ട അതിര്‍ത്തിയില്‍ ഗോമക്കടുത്തുളള സേക്ക് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഒരു വാഹനത്തില്‍ പോകുകയായിരുന്ന അജ്ഞാത തോക്കുധാരികളെ കോംഗോക്കാര്‍ പിന്തുടരുകയും പിന്നീട് ഇരുകൂട്ടരും തമ്മില്‍ രൂക്ഷമായ വെടിവയ്പു നടക്കുകയും ചെയ്തു. ഈ വെടിവയ്പിലാണ് സമീപത്തുകൂടി പോവുകയായിരുന്ന സമാധാനപ്രവര്‍ത്തകനും ഇന്ത്യന്‍ സൈനികര്‍ക്കും വെടിയേറ്റതെന്ന് യുഎന്‍ വക്താവ് അറിയിച്ചു.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!