ലീഗ് വോട്ട് ചോര്‍ന്നത് തോല്‍വിക്കു മുഖ്യകാരണമെന്ന് റിപ്പോര്‍ട്ട്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: മുസ്ലീംലീഗില്‍ നിന്ന് ചെറുപ്പക്കാരായ പ്രവര്‍ത്തകര്‍ എന്‍ഡിഎഫിലേക്ക്വ്യാപകമായി കൊഴിഞ്ഞുപോയത് യുഡിഎഫിന്റെ വോട്ട് വന്‍തോതില്‍ കുറയാനിടയാക്കിയെന്ന് ഉപതെരഞ്ഞെടുപ്പുതോല്‍വിയെക്കുറിച്ച് അന്വേഷിക്കുന്ന കെപിസിസി ഉപസമിതിയുടെ നിഗമനം.

മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളായ വളപട്ടണം, മാട്ടൂല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഈ പ്രവണത വളരെ പ്രകടമായിരുന്നു. ബിജെപി യുഡിഎഫുമായി ധാരണയുണ്ടാക്കി എന്ന പ്രചാരണം വഴി ലീഗ് വോട്ടുകള്‍ എല്‍ഡിഎഫിനു ലഭിച്ചു. അതേ സമയം കോണ്‍ഗ്രസ് ക്രിസ്ത്യന്‍ ലോബിയുടെ പിടിയില്‍ അമരുന്നുവെന്ന പ്രചാരണം മൂലം ഹിന്ദുവോട്ടുകളും യുഡിഎഫിനു ലഭിച്ചില്ല. ഈ പ്രചാരണത്തിനു പിന്നില്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്വാധീനം ഒരുപരിധി വരെ ഉണ്ടായി.

ബിജെപി പ്രവര്‍ത്തകര്‍ വോട്ടുചെയ്യാത്തതും യുഡിഎഫിനു വിനയായി. അവരുടെ പേരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്യുകയാണ് ചെയ്തത്.

യുഡിഎഫില്‍ ഐക്യമുണ്ടായിരുന്നുവെങ്കിലും പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. കോഗ്രസിന്റെ സംഘടനാപരമായ ബലക്ഷയം തോല്‍വിക്കുള്ള പ്രധാനകാരണങ്ങളിലൊന്നാണെന്നും ഉപസമിതി റിപ്പോര്‍ട്ടിലുണ്ട്. കള്ളവോട്ടുകള്‍ തടയാനും കോണ്‍ഗ്രസ്സിനായില്ലെന്നു സമിതി കണ്ടെത്തി. സമിതി ജൂണ്‍ 16 വ്യാഴാഴ്ച റിപ്പോര്‍ട്ട് കെപിസിസിക്കു നല്‍കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്