പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചേക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പെട്രോള്‍, ഡീസല്‍ വില ജൂണ്‍ 16 വ്യാഴാഴ്ച വര്‍ദ്ധിപ്പിച്ചേക്കും. കേന്ദ്രപെട്രോളിയം വകുപ്പുമന്ത്രി മണി ശങ്കര്‍ അയ്യറും പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചക്കു ശേഷമായിരിക്കും വിലവര്‍ദ്ധവ് പ്രഖ്യാപിക്കുക. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് ഒന്നു മുതല്‍ ഒന്നര രൂപ വരെയായിരിക്കും വര്‍ദ്ധിപ്പിക്കുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കണമെന്ന് കുറച്ചു നാളായി എണ്ണക്കമ്പനികള്‍ ആവശ്യമുന്നയിക്കുകയാണ്. പെട്രോളിന് ലിറ്ററിന് നാലര രൂപയും ഡീസലിന് അഞ്ചുരൂപയും വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം. എന്നാല്‍ ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പു മൂലമാണ് വിലവര്‍ദ്ധന നടപ്പിലാക്കാതിരുന്നത്. ഇന്ധനവില വര്‍ദ്ധിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ദ്ധിക്കുന്നതു കൊണ്ട് പിടിച്ചുനില്‍ക്കാന്‍ വിലവര്‍ദ്ധനവല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. നികുതിയിലുണ്ടായിട്ടുള്ള വര്‍ദ്ധനവും ഇന്ധവില വര്‍ദ്ധിപ്പിക്കാനുളള തീരുമാനത്തിനു കാരണമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്