പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് മാറ്റിവച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പെട്രോളിയം വിലവര്‍ധനവ് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചു. ജൂണ്‍ 18 ശനിയാഴ്ച ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ യോഗം ചേര്‍ന്നേക്കും.

ചില പ്രമുഖ മന്ത്രിമാര്‍ സന്നിഹിതരാവാത്തതിനാലാണ് ഇക്കാര്യത്തില്‍ തീരുമാനം വൈകിക്കുന്നതെന്ന് ധനകാര്യമന്ത്രി പി. ചിദംബരം അറിയിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് ഒന്നു മുതല്‍ ഒന്നര രൂപ വരെയായിരിക്കും വര്‍ധിപ്പിച്ചേക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കണമെന്ന് കുറച്ചു നാളായി എണ്ണക്കമ്പനികള്‍ ആവശ്യമുന്നയിക്കുകയാണ്. പെട്രോളിന് ലിറ്ററിന് നാലര രൂപയും ഡീസലിന് അഞ്ചുരൂപയും വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം.

വില വര്‍ധിപ്പിക്കാത്തതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, ഐബിപി എന്നീ എണ്ണക്കമ്പനികള്‍ക്ക് ദിനസം 72 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്