ലീഗ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ല: ജില്ലാ കമ്മിറ്റി

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: അഴീക്കോട്, കൂത്തുപറമ്പ് ഉപതിരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗ് വോട്ട് ചോര്‍ന്നിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി. ലീഗ് വോട്ട് ചോര്‍ന്നുവെന്ന തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി നിയോഗിക്കപ്പെട്ട കെപിസിസി സമിതിയുടെ നിഗമനം അടിസ്ഥാനരഹിതാണെന്നാണ് ലീഗ് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം.

യുഡിഎഫിന് കൂടുതല്‍ വോട്ട് കിട്ടിയത് ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി ഉപസമിതിയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് സമര്‍ഥിക്കാന്‍ ലീഗ് ജില്ലാ കമ്മിറ്റി ശ്രമിക്കുന്നത്. വോട്ടിംഗ് സംബന്ധിച്ച് ശരിയായ പഠനം നടത്താതെയാണ് കെപിസിസി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു.

മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളായ മാട്ടൂല്‍, വളപട്ടണം പഞ്ചായത്തുകളില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ യുഡിഎഫിന് കൂടുതല്‍ വോട്ട് ലഭിച്ചു. മുസ്ലിം ലീഗ് കേന്ദ്രങ്ങളിലെ ബൂത്തുകളിലും വോട്ട് കുറവുണ്ടായിട്ടില്ല. ലീഗില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായിരുന്നെങ്കില്‍ ലീഗ് ശക്തികേന്ദ്രങ്ങളില്‍ വോട്ട് കൂടില്ലായിരുന്നുവെന്നാണ് ലീഗിന്റെ വാദം.

മുസ്ലിം ലീഗ് വോട്ടുകള്‍ ചോര്‍ന്നതാണ് ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പ്രധാന കാരണമായി കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍ 16 വ്യാഴാഴ്ച റിപ്പോര്‍ട്ട് കെപിസിസി പ്രസിഡന്റിന് സമര്‍പ്പിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്