എക്സ്പ്രസ് ഹൈവേ ഉപേക്ഷിച്ചിട്ടില്ല: മുനീര്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: എക്സ്പ്രസ് ഹൈവേ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് പൊതുമരാമത്തു വകുപ്പുമന്ത്രി എം.കെ മുനീര്‍ പറഞ്ഞു.

പദ്ധതി അനിവാര്യമാണെന്നു തന്നെയാണ് സാധ്യതാ പഠനം. സംസ്ഥാനത്തെ വാഹനസാന്ദ്രത കണക്കാക്കുമ്പോഴും ഈ പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് കാണുന്നത്.

എന്നാല്‍ ഇത് ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കണമെന്നില്ല. ഇത് നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കാം. ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. പ്രതിപക്ഷവും പൊതുജനങ്ങളുമായും സമവായമുണ്ടാക്കും. ജനങ്ങള്‍ക്കു വേണ്ട മാറ്റങ്ങള്‍ നടപ്പാക്കിക്കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. സ്ഥലമേറ്റെടുമ്പോള്‍ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതും കൂടുതല്‍ മെച്ചപ്പെട്ട രീതിയിലായിരിക്കും.

കാര്‍ഷിക, ആദിവാസി മേഖലകളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും എക്സ്പ്രസ് ഹൈവേ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്