കണ്ണൂരില്‍ കെപിസിസിക്ക് 23 അംഗങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ജില്ലയില്‍ നിന്നും 23 പേരെ കെപിസിസി അംഗങ്ങളായി തിരഞ്ഞെടുത്തു. പാര്‍ട്ടിയിലെ പ്രമുഖരടക്കമുള്ള എട്ടുപേര്‍ക്ക് കെപിസിസി അംഗത്വം നഷ്ടമായി. ഐ ഗ്രൂപ്പിന്റെ 14 അംഗങ്ങള്‍ കെപിസിസിയിലുണ്ടാകും. എ ഗ്രൂപ്പിന് ആറും മൂന്നും നാലും ഗ്രൂപ്പുകള്‍ക്ക് രണ്ടും ഒന്നും അംഗങ്ങളാണ് കെപിസിസിയിലുണ്ടാകുക.

ഒഴിവാക്കപ്പെട്ടവരില്‍ പി.പി ലക്ഷ്മണന്‍, എന്‍.രാമന്‍ നായര്‍, മമ്പറം മാധവന്‍, അഡ്വ. ജോര്‍ജ് ജോസഫ്, അഡ്വ. കെ. ബാലകൃഷ്ണന്‍, വി.അശോകന്‍ മാസ്റര്‍, ഗോവിന്ദന്‍ മാസ്റര്‍, വി.സുരേന്ദ്രന്‍ മാസ്റര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

കെ.സുധാകരന്‍ എംഎല്‍എ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായും അഡ്വ. സണ്ണി ജോസഫ് നിലവിലുള്ള ഡിസിസി പ്രസിഡന്റായും കെപിസിസിയിലെത്തും. ഇവര്‍ രണ്ടുപേരും ഐ ഗ്രൂപ്പ് പ്രതിനിധികളാണ്.

ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാകുന്ന എല്ലാവരേയും കെപിസിസയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെപിസിസിയില്‍ നിന്ന് ഒഴിവാകുന്ന മുതിര്‍ന്ന നേതാക്കളെ പ്രത്യേക ക്ഷണിതാവായോ നോമിനേറ്റഡ് അംഗമായോ പരിഗണിക്കാനാണ് സാധ്യത.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്