മുഖ്യമന്ത്രിക്കെരിരായ ഹിന്ദുവികാരം തോല്‍വിക്കു കാരണമെന്ന് റിപ്പോര്‍ട്ട്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി എന്‍സിഐ നേതാക്കള്‍ ഹിന്ദുവികാരം ഇളക്കിവിട്ടത് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയത്തിനു കാരണമായതായി കെപിസിസി ഉപസമിതിയുടെ റിപ്പോര്‍ട്ട്.

കോണ്‍ഗ്രസില്‍ കൃസ്ത്യന്‍ ആധിപത്യമാണെന്നും സോണിയാഗാന്ധിയും ഉമ്മന്‍ചാണ്ടിയുമാണ് ഇതിന് നേതൃത്വം നല്‍കിരുന്നതുമെന്നും എന്‍സിഐ നേതാക്കള്‍ പ്രസംഗങ്ങളില്‍ പറഞ്ഞിരുന്നു. കരുണാകരന്‍ രാജി വച്ച സീറ്റ് കൃസ്ത്യാനിയായ ആന്റണിക്കു നല്‍കിയത് ഇതിന്റെ ഭാഗമാണെന്നുളള ആരോപണവും തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോല്‍വിക്കു കാരണമായതായി റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് ജൂണ്‍ 17 വെള്ളിയാഴ്ച കെപിസിസിക്കു സമര്‍പ്പിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്