സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതായികഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍പെയ്ത മഴയുടെ കണക്കുകള്‍സൂചിപ്പിക്കുന്നു.

കൊടുങ്ങല്ലൂരില്‍ 31 സെന്റീമീറ്റര്‍ മഴ പെയ്തു. ആലുവയില്‍ 17, തൊടുപുഴയില്‍ 15 , കണ്ണൂര്‍, കുന്നംകുളം, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ 12 ,കോഴിക്കോട്ട് 11,കരിപ്പൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ 9 എന്നിങ്ങനെയാണ് മഴയുടെ അളവ്.

എന്നാല്‍, തിരുവനന്തപുരത്ത് കാലവര്‍ഷം താരതമ്യേന ദുര്‍ബലമാണ്. ഇവിടെ രണ്ട് സെന്റീമീറ്റര്‍ മാത്രമാണ് മഴ പെയ്തത്. അടുത്ത രണ്ടു ദിവസങ്ങള്‍ കൂടി കേരളത്തില്‍ ഈ നില തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രംഅറിയിച്ചിട്ടുണ്ട്.

വയനാട്ടില്‍കാര്യമായി മഴ കിട്ടിയിട്ടില്ല. കഴിഞ്ഞ അമ്പതു വര്‍ഷത്തിനുള്ളില്‍ഏറ്റവും കുറഞ്ഞ മഴയാണ്ഇടവപ്പാതിക്കുശേഷംവയനാട്ടില്‍ കിട്ടിയത്.

മധ്യകേരളത്തിലും കാലവര്‍ഷം ശക്തിപ്രാപിച്ചു. ജൂണ്‍ 16 വ്യാഴാഴ്ച രാത്രി മുതല്‍ തുടങ്ങിയ കനത്ത മഴ എറണാകുളം ജില്ലയിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാക്കി.

കേരളത്തിന്റെ തീരക്കടലിലും, തീരപ്രദേശത്തും, വടക്കു പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍വേഗത്തില്‍ ശക്തമായ കാറ്റുണ്ടാകുമെന്നതിനാല്‍ അറേബ്യന്‍ കടലില്‍ അതിശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും, തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റ് എസ്പി അറിയിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്