റിലയന്‍സ്: ഉടമസ്ഥതാതര്‍ക്കം ഒത്തുതീര്‍ന്നു

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: റിലയന്‍സ് വ്യവസായ സാമ്രാജ്യത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള അംബാനി സഹോദരന്‍മാരുടെ തര്‍ക്കം ഒത്തുതൂര്‍ന്നു.

ഒത്തുതീര്‍പ്പ് അനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും ഐപിസിഎല്ലിന്റെയും ഉടമസ്ഥത മുകേഷ് അംബാനിക്കായിരിക്കും. റിലയന്‍സ് ഇന്‍ഫോകോം, റിലയന്‍സ് എനര്‍ജി, റിലയന്‍സ് കാപ്പിറ്റല്‍ എന്നീ കമ്പനികള്‍ അനില്‍ അംബാനിക്ക് ലഭിക്കും.

റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ വിധവയും ഇരുസഹോദരന്‍മാരുടെയും അമ്മയുമായ കോകിലബെന്‍ ആണ് ഒത്തുതീര്‍പ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഐപിസിഎല്ലിന്റെയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും വൈസ് ചെയര്‍മാന്‍, ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്ന് അനില്‍ അംബാനിയും രാജിവച്ചു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ആനന്ദ് ജെയിന്‍ ഐപിസിഎല്ലിന്റെ ബോര്‍ഡില്‍ നിന്നും രാജിവച്ചു. കമ്പനികളുടെ ഉടമസ്ഥതയെ ചൊല്ലി ഒരു ഭിന്നത ഉണ്ടായതിന് പിന്നില്‍ ആനന്ദ് ജെയിന്റെ ഗൂഢാലോചനയാണെന്ന് അനില്‍ അംബാനി നേരത്തെ ആരോപിച്ചിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഒത്തുതീര്‍പ്പ് സംബന്ധിച്ച് ഇരുസഹോദരന്‍മാരും ഉള്‍പ്പെട്ട ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്