ധാക്കയിലേക്ക് വിമാന സര്‍വീസ് തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: എയര്‍ ഇന്ത്യയുടെ ദില്ലിയില്‍ നിന്ന് ധാക്കയിലേക്കുള്ള പുതിയ വിമാന സര്‍വീസ്കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ദില്ലിയില്‍ ഫ്ലാഗ് ഓഫ് ചെയ്തു.

ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കാന്‍ വിമാനസര്‍വീസ്സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ചയിലൊരിക്കലാണ് ധാക്കയിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുക.

ദിവസവും ധാക്കയിലേക്ക് സര്‍വീസ് നടത്തുന്നതിനുള്ളസാധ്യത പഠിക്കുകയാണെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍അറിയിച്ചു. എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായവി. തുളസിദാസ്, ബംഗ്ലാദേശ് ആക്ടിംഗ് ഹൈക്കമ്മിഷണര്‍ മസുദ് ബിന്‍ മമന്‍ എന്നിവര്‍ ഫ്ലാഗ് ഒഫ് ചടങ്ങില്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്