യുഡിഎഫ് സംവിധാനം പിരിച്ചുവിടണം: ബിജെപി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വന്തം പ്രസിഡന്റിനെ പോലും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്യ്രമില്ലാത്ത കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംവിധാനം പിരിച്ചുവിടണമെന്ന്ബിജെപി നേതാവ് ബി.കെ.ശേഖര്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പ് തീയതി മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുകയും ചെയ്ത ശേഷം കെപിസിസി പ്രസിഡന്റിനെയും നിര്‍വാഹകസമിതിയെയും തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തിയത് തീര്‍ത്തും ജനാധിപത്യവിരുദ്ധമാണെന്ന് ശേഖര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ 18 ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതൊരു പാര്‍ട്ടിയുടെ മാത്രം കാര്യമല്ല. പാര്‍ട്ടി തിരഞ്ഞെടുപ്പ് പരസ്യമായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ഈ നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണ്- ശേഖര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്