മെത്രാന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്: അസോസിയേഷന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മെത്രാന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മെത്രാന്മാരുടെ പദവിക്ക് ചേര്‍ന്നതല്ല. പ്രാര്‍ത്ഥിക്കുകയാണ് അവരുടെ കടമ. ലത്തീന്‍ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയാണ് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ എന്ന മെത്രാന്മാരുടെ അവകാശവാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വക്താക്കള്‍ പറഞ്ഞു. ജൂണ്‍ 18 ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സഭാവിശ്വാസികള്‍ക്ക് ബിഷപ്പ് ഡോക്ടര്‍ സൂസപാക്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. അഡ്വ. ആന്റോ മാര്‍സലിന്‍, എസ്.എല്‍.പെരേര, ഫെലിക്സ് മൊറായിസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്