പെട്രോളിയം ടാങ്ക് മറിഞ്ഞ് തൊഴിലാളി മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: എറണാകുളം വാത്തുരുത്തിയില്‍ നിര്‍മ്മാണത്തിലിരുന്ന പെട്രോളിയം സ്റോറേജ് ടാങ്ക് മറിഞ്ഞ് നിര്‍മാണത്തൊഴിലാളി മരിച്ചു. രണ്ട് തൊഴിലാളികള്‍ക്കു പരിക്കേറ്റു.

മഹാരാഷ്ട്രക്കാരനായ കേശവ് മല്ലാര്‍ ആണ് മരിച്ചത്. പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഉത്തരേന്ത്യക്കാരാണ്.

ജൂണ്‍ 19 ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട ടാങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിറച്ചിട്ടില്ലാത്തതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ബി.ആര്‍. പെട്രോകെമിക്കല്‍സിന്റെ ടാങ്കാണ് മറിഞ്ഞത്.

സ്ഥലത്ത് പണിയെടുത്തിരുന്ന ഉത്തരേന്ത്യാക്കാരായ മറ്റ് തൊഴിലാളികള്‍ ഒളിവിലാണ്.കമ്പനി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടില്ല.

നികത്തിയെടുത്ത് സ്വകാര്യ കമ്പനികള്‍ക്ക് കൊച്ചിന്‍ പോര്‍ട് ട്രസ്റ് പാട്ടത്തിന് കൊടുത്ത സ്ഥലത്ത് ഉയര്‍ന്നു വരുന്ന നൂറോളം ഇന്ധന ടാങ്കുകളില്‍ ഒന്നാണ് ഇന്ന് മറിഞ്ഞത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്ന ഈ ടാങ്കുകള്‍ പണിഞ്ഞിരിക്കുന്നത് സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് പരാതിയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്