ഖനിയപകടം: രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തു

  • Posted By:
Subscribe to Oneindia Malayalam

ഹസാരിബാഗ്: കോള്‍ ഇന്ത്യാ ലിമിറ്റിഡിന്റെ സൗന്ദ കല്‍ക്കരിഖനിക്കുള്ളില്‍ അകപ്പെട്ട 14 പേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരു മൃതദേഹം വെള്ളത്തില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയതായും കോള്‍ ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ പോസ്റുമോര്‍ട്ടത്തിനയച്ചു. ഒഴുകി നടക്കുന്ന മൃതദേഹം ഇതുവരെ കരയ്ക്കിടിപ്പിക്കാനാകാത്തതിനാല്‍ ആളാരാണെന്ന് തിരിച്ചറിയാനായിട്ടില്ല.

മരിച്ചരുടെ കുടുംബത്തിന് കോള്‍ ഇന്ത്യാ ലിമിറ്റഡ് 25,000 രൂപ നഷ്ടപരിഹാരമനുവദിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇവരുടെ മുഴുവന്‍ ബാധ്യതകളും തീര്‍ക്കുമെന്നും കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഖനിക്കുള്ളില്‍ പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജൂണ്‍ 15നാണ് പ്രായപൂര്‍ത്തിയാവാത്ത 14 പേര്‍ ജോലിക്കിടയില്‍ വെള്ളമിരച്ചു കയറി ഖനിക്കുള്ളില്‍ അകപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് ഓഫീസര്‍മാരെ സസ്പെന്റു ചെയ്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്