കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കും: രമേശ് ചെന്നിത്തല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും വികസന വിരുദ്ധ രീതിയെ ജനങ്ങളെ അണിനിരത്തി എതിര്‍ത്ത് തോല്‍പ്പിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ശേഷം കേരളത്തിലെത്തിയ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു വര്‍ഷത്തെ വികസന പദ്ധതി തയാറാക്കുമ്പോള്‍ പിണിറായി വിജയന്‍ ഒരു വര്‍ഷത്തെ സമരപരിപാടികളാണ് ആവിഷ്ക്കരിക്കുന്നത്. ഇത് കേരളത്തിന്റെ വികസനത്തെ ബാധിക്കും.

ഇടതുപക്ഷം തികച്ചും വികസന വിരോധമായ സമീപനം കൈകൊണ്ടിക്കുന്ന സമയമാണിത്. 1970ല്‍ അച്യുതമേനോന്‍ സര്‍ക്കാരിനെതിരെ നടത്തിയ അതേ തന്ത്രങ്ങളാണ് മാര്‍ക്സിസ്റ് പാര്‍ട്ടി ഇപ്പോള്‍ നടത്തുന്നത്.

ഈ സര്‍ക്കാരിനെ ഒരിഞ്ചു പോലും മുന്നോട്ടു കൊണ്ടു പോകാതിരിക്കാന്‍ പറ്റാത്ത വിധമുള്ള സമരങ്ങളും അക്രമങ്ങളുമാണ് ഇടതുപക്ഷം നടത്തുന്നത്. ജിം പദ്ധതി വിജയകരമായി വരുന്ന സമയത്താണ് മുത്തങ്ങ സംഭവം കൊണ്ടു വന്ന് ഒരു നിക്ഷേപകനെയും ഇവിടെ വരാന്‍ പറ്റാത്ത തരത്തിലാക്കി.

വികസന രംഗത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പദ്ധതികളില്‍ ഓരോന്നിലും നിഷേധാത്മക സമീപനം എടുക്കുകയും പുകമറ സൃഷ്ടിക്കുകയും ചെയ്ത് അട്ടിമറിക്കുന്നു. ഇടതുപക്ഷത്തിന്റെ ഈ വികസന വിരോധന നയം ജനങ്ങള്‍ മനസിലാക്കണം.

കേരളത്തില്‍ സ്വാശ്രയ കോളജുകള്‍ ആരംഭിച്ചത് ഇടതു മുന്നണിയുടെ കാലത്താണ്. ഇതിന്റെ പേരില്‍ ഇപ്പോള്‍ നടത്തുന്ന സമരം വികസനത്തെ അട്ടിമറിക്കാനുള്ള ഗൂഡ തന്ത്രമാണ്. ഇതിനെ കോണ്‍ഗ്രസ് രാഷ്ട്രീയമായി നേരിടും.

ബംഗാളിലെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ ഒരു ശതമാനം പോലും കേരളത്തില്‍ നടപ്പാക്കാന്‍ എന്തുകൊണ്ട് ഇടതുപക്ഷം തയാറാകുന്നില്ല. ഇവരുടെ ഈ സമീപനത്തെക്കുറിച്ച് എല്‍ഡിഎഫിലെ മറ്റ് കക്ഷികളുടെ അഭിപ്രായം കൂടി അറിയാന്‍ താത്പര്യമുണ്ട്.

കോണ്‍ഗ്രസിലെ ഒരു പ്രവര്‍ത്തകനും മനോവിഷമം ഉണ്ടാകുന്ന തരത്തില്‍ താന്‍ പ്രവര്‍ത്തിക്കില്ല. മാറ്റി നിര്‍ത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ പരാതി പരിഗണിക്കും. അതാണ് എന്റെ ചുമതല. അവരുടെ മനസ് വേദിനിപ്പിക്കാതിരിക്കുക അതാണ് എന്റെ ലക്ഷ്യം. കോണ്‍ഗ്രസില്‍ നിന്ന് കുറച്ചു പേര്‍ പോയിട്ടുണ്ട്. ഇവരെല്ലാം തെറ്റുകള്‍ മനസിലാക്കി തിരിച്ചു വരണം അവര്‍ക്കു വേണ്ടി വാതിലുകള്‍ തുറുന്നിട്ടിരിക്കുന്നു.

താന്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. കെപിസിസി ജനറല്‍ ബോഡിയാണ് തന്നെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെ മെമ്പര്‍മാര്‍ അവരുടെ കൂട്ടായ അഭിപ്രായം സോണിയാഗാന്ധിയെ അറിയിച്ചു. സോണിയ ഇവിടുത്തെ നേതാക്കന്മാരുമായും സംസാരിച്ച് ഒരു വ്യക്തിയെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിനെ പോലെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടി വേറൊന്നില്ല.

വികസനത്തെ അട്ടിമറിക്കുന്ന സിപിഎം നയത്തെ ജനമധ്യത്തില്‍ തുറന്നു കാട്ടി അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X