കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൗണ്‍സിലിംഗ് തടസപ്പെടുത്തരുത്: ഹൈക്കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: പ്രൊഫഷണല്‍ കോളജ് പ്രവേശനത്തിനായി ജൂലായ് ഒന്ന് വെള്ളിയാഴ്ച ആരംഭിക്കുന്ന കൗണ്‍സിലിംഗ് ഒരു കാരണവശാലും തടയരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കൗണ്‍സിലിംഗ് തടയുന്നവര്‍ക്ക് എതിരെയും അതിന് പ്രേരണ നല്‍കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരെടുക്കുന്ന നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തുകയും വേണം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജൂലൈ എട്ടിന് കോടതിയില്‍ നല്‍കണമെന്നാണ് നിര്‍ദേശം.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ പ്രശ്നത്തില്‍ ഇടപെട്ടത്. മുന്‍കരുതലുകളുടെ ഭാഗമായി മെഡിക്കല്‍, എഞ്ചിനീയറിംഗ് കൗണ്‍സിലിംഗ് വേദികളില്‍ അപരിചിതരെ അനുവദിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൗണ്‍സിലിംഗ് തടയുമെന്ന് ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകളും യുവജനസംഘടനകളും പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് കോടതി വിധി. കൗണ്‍സിലിംഗ് തടസമില്ലാതെ നടത്താന്‍ പൊലീസ് പ്രത്യേക നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. കോഴിക്കോട് കൗണ്‍സിലിംഗ് നടക്കുന്ന കേന്ദ്രത്തിനു ചുറ്റും പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ താത്പര്യം മാനിച്ചാണ് ഉത്തരവെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധമുണ്ടെങ്കില്‍ നിയമാനുസൃത മാര്‍ഗ്ഗം തേടുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യേണ്ടതെന്നും അല്ലാതെ കൗണ്‍സിലിംഗ് തടസ്സപ്പെടുത്തുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X