ബിജെപി ജന.സെക്രട്ടറി കുല്‍ക്കര്‍ണി രാജിസന്നദ്ധത പ്രകടിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയെ വഴിതെറ്റിച്ചുവെന്ന ആര്‍എസ്എസ്സിന്റെ ആരോപണത്തെ തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി സുധീന്ദ്ര കുല്‍ക്കര്‍ണി രാജിസന്നദ്ധത പ്രകടിപ്പിച്ചു.

ജൂണ്‍ 24ന് എല്‍.കെ. അദ്വാനിക്കയച്ച കത്തിലാണ് രാജി വയ്ക്കാന്‍ തയ്യാറാണെന്ന് കുല്‍ക്കര്‍ണി അറിയിച്ചിരിക്കുന്നത്. ബിജെപി-ആര്‍എസ്എസ് ബന്ധം ശക്തിപ്പെടുത്തേണ്ടിതിനെപ്പറ്റിയും പാര്‍ട്ടി കാര്യങ്ങള്‍ ആര്‍എസ്എസ് നിസ്സാരമായി കാണരുതെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

പുറം ഘടകങ്ങള്‍ തങ്ങളുടെ നേതാക്കന്മാരെ നിയന്ത്രിക്കുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഗീയശക്തികളാണ് ഹൈന്ദവപ്രസ്ഥാനത്തെ വഴി തെറ്റിക്കുന്നതെന്നും വിഎച്ച്പിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കത്തിലെഴുതിയിട്ടുണ്ട്.

താന്‍ രാജി വയ്ക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളാഗ്രഹിക്കുന്നതെങ്കില്‍ അതിനു തയ്യാറാണെന്നും അദ്വാനിയുടെ കൂടെ ഒരു സാധാരണപ്രവര്‍ത്തകനായി ജോലി ചെയ്യാന്‍ തയ്യാറാണെന്നും കത്തിലുണ്ട്.

പാകിസ്ഥാനില്‍ വച്ച് ജിന്നയെക്കുറിച്ച് അദ്വാനി നടത്തിയ വിവാദ പ്രസ്താവനയെത്തുടര്‍ന്ന് സുധീന്ദ്ര കുല്‍ക്കര്‍ണിയെ ആര്‍എസ്എസ് വിമര്‍ശിച്ചിരുന്നു.

അതേ സമയം താന്‍ ബിജെപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി വച്ചിട്ടില്ലെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. രാജിക്കത്ത് താന്‍ അദ്വാനിക്ക് അയച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്