സേതു സമുദ്രം പദ്ധതിക്ക് ശനിയാഴ്ച തറക്കല്ലിടും

  • Posted By:
Subscribe to Oneindia Malayalam

മധുര: സേതു സമുദ്രം പദ്ധതിക്ക് ജൂണ്‍ രണ്ട് ശനിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തറക്കല്ലിടും.

മധുരയില്‍ നടക്കുന്ന ചടങ്ങില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി, ഗവര്‍ണര്‍ എസ്. എസ് ബര്‍ണാല, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.

മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ആശങ്കകള്‍ക്കും പ്രതിഷേധത്തിനുമിടെയാണ് പദ്ധതി തുടങ്ങുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

2,400 കോടി രൂപ നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2008ഓടെ പൂര്‍ത്തിയാകും. ഇതോടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് കിഴക്കന്‍ തീരത്തേയ്ക്ക് പോകുന്ന കപ്പലുകള്‍ക്ക് 36 മണിക്കൂര്‍ യാത്ര ലാഭിക്കാനാവും. കടലിനടിയിലെ മണ്ണുമാറ്റി 12 മീറ്റര്‍ ആഴവും 300 മീറ്റര്‍ വീതിയും 152 കിലോമീറ്റര്‍ നീളവുമുള്ള കപ്പല്‍ ചാലാണ് നിര്‍മ്മിക്കുന്നത്.

അതിനിടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയില്‍ നിന്നും മധുരയിലേക്ക് പോകുന്ന കേന്ദ്രമന്ത്രി ദയാനിധി മാരന്റെ യാത്ര മുടങ്ങി. വിമാനത്തിന് സാങ്കേതികതകരാറുണ്ടായതിനെ തുടര്‍ന്നാണ് യാത്ര വൈകിയത്. യാത്ര തുടങ്ങുന്നതിന് ഏതാനും മിനുട്ടുകള്‍ക്കു മുമ്പ് പൈലറ്റ് വിമാനത്തിലെ സാങ്കേതിക തകരാറ് കണ്ടെത്തുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്