സുനാമി ദുരിതാശ്വാസമായി 39.68 കോടി രൂപ ലഭിച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജൂണ്‍ 28 വരെ വിവിധ സംഘടനകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സുനാമി ദുരിതാശ്വാസമായി 39.68 കോടി രൂപ ലഭിച്ചതായി റവന്യു മന്ത്രി കെ. എം. മാണി നിയമസഭയില്‍ അറിയിച്ചു.

എം. പ്രകാശന്‍ മാസ്റര്‍ (സിപിഎം), സി. കെ. നാണു (ജനതാദള്‍-എസ്) തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സുനാമി ദുരിതാശ്വാസത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നും 100 കോടി രൂപ ലഭിച്ചതായും മന്ത്രി അറിയിച്ചു.

ഇതിന് പുറമെ എഡിബിയില്‍ നിന്ന് 56.25 ദശലക്ഷം ഡോളറും ലഭിച്ചിട്ടുണ്ട്. 23.8 ദശലക്ഷം ഡോളര്‍ ഗ്രാന്റായും 32.45 ലക്ഷം വായ്പയായുമാണ് ലഭിച്ചത്. സുനാമി ബാധിതരുടെ പുനരധിവാസത്തിനും സാമ്പത്തിക സഹായത്തിനും മരുന്നുകള്‍ക്കും 58.14 കോടി രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.

സുനാമി ബാധിത പ്രദേശങ്ങളില്‍ 4043 വീടുകള്‍ നിര്‍മിക്കാാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 31 ഏജന്‍സികള്‍ ഇതിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 159 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്