കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയില്‍ മൂന്നാംദിനവും ലാവ്ലിന്‍ പ്രശ്നം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അവിശ്വാസപ്രമേയചര്‍ച്ചയുടെ മൂന്നാം ദിവസവും നിയമസഭയില്‍ ലാവ്ലിന്‍ വിവാദം മുഖ്യവിഷയമായി. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ച പ്രതിപക്ഷത്തെ നേരിടാന്‍ ലാവ്ലിന്‍ കേസ് യുഡിഎഫ് ആയുധമാക്കി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഇത് സംബന്ധിച്ച് കടുത്ത വാക്പയറ്റില്‍ ഏര്‍പ്പെട്ടു.

സഭയില്‍ അംഗമല്ലാത്ത സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരായ ആരോപണം രേഖകളില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എം.വി.ജയരാജനാണ് ഇതു സംബന്ധിച്ച ക്രമപ്രശ്നം ഉന്നയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട പരാമര്‍ശം രേഖകളില്‍ നിന്ന് മാറ്റിയത് ഉദ്ധരിച്ചായിരുന്നു ജയരാജന്റെ ക്രമപ്രശ്നം.

നിയമം നോക്കി വേണ്ടത് ചെയ്യാമെന്ന് സ്പീക്കര്‍ റൂളിങ്ങ് നല്‍കി. വയലാര്‍ രവിക്കെതിരെ ആര്‍എസ്എസുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണവും സഭയെ ഇളക്കി മറിച്ചു. രവിയ്ക്കെതിരായ പരാമര്‍ശം രേഖകളില്‍ നിന്ന് മാറ്റുമെന്ന് സ്പീക്കര്‍ അറിയിച്ചു.

ചര്‍ച്ചയ്ക്ക് ശേഷം വിവിധ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയും. അതിനു ശേഷമാണ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X