കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി വയ്ക്കുമെന്ന് സോമനാഥ് ഭീഷണിയുയര്‍ത്തി

  • By Staff
Google Oneindia Malayalam News

ദില്ലി: ചോദ്യം ചോദിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഒരു അംഗം സഭയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തുനിഞ്ഞതിനെ തുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ സോമനാഥ് രാജിഭീഷണി ഉയത്തി.

സിപിഎം അംഗം തരിത് ബരന്‍ തോപ്ദാറാണ് അഭ്യര്‍ഥന നടത്തിയിട്ടും ഉപചോദ്യം ചോദിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വാക്കൗട്ടിന് മുതിര്‍ന്നത്. ഇറങ്ങിപ്പോകാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു സിപിഎം അംഗം മുഹമ്മദ് സലിം അദ്ദേഹത്തൈ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

തോപ്ദാര്‍ ഇറങ്ങിപ്പോകാന്‍ തുടങ്ങുന്നതു കണ്ടപ്പോള്‍ ഇത്തരം പ്രവൃത്തികള്‍ അതിശയകരമാണെന്നും സഭയില്‍ പുതിയ സ്പീക്കര്‍ വരുന്നതാണ് നല്ലതെന്നും താന്‍ രാജിവയ്ക്കുകയാണെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. തുടര്‍ന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ജയ്പാല്‍ റെഡ്ഢി ചാറ്റര്‍ജിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇത്തരം സംഭവങ്ങളിലൂടെ പ്രകോപിതനാകുന്ന ആളല്ല ചാറ്റര്‍ജിയെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉപചോദ്യങ്ങളുയര്‍ത്തുന്നതില്‍ ചില വ്യവസ്ഥകളുണ്ടെന്നും എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയാണ് അംഗങ്ങള്‍ ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരുന്നതെന്നും സോമനാഥ് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് ജനങ്ങളെ ചിരിപ്പിക്കുന്ന വേദിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X