കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സൈനിക ക്യാന്റീനിലെ സാധനങ്ങളെ വാറ്റില്‍ നിന്നൊഴിവാക്കും
തിരുവനന്തപുരം: സൈനിക ക്യാന്റീനിലെ മദ്യമുള്‍പ്പെടെയുള്ള സാധനങ്ങളെ മൂല്യവര്‍ധിത നികുതി(വാറ്റ്)യില്‍ നിന്നൊഴിവാക്കുമെന്ന് ധനമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു.
ഇതിനായി ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്ത് 18 വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിലിട്ടറി ക്യാന്റീനുകള്‍ക്ക് വാറ്റ് ഏര്‍പ്പെടുത്തിയതോടെ എല്ലാ സാധനങ്ങള്‍ക്കും വില കൂടിയിരുന്നു. മദ്യത്തിന്റെ വില കുറയ്ക്കാനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി പറഞ്ഞു.