കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യാശ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  • By Staff
Google Oneindia Malayalam News

കൊച്ചി: 25000 ചെറുകിട വ്യവസായസംരംഭങ്ങളിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന പ്രത്യാശ പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. പദ്ധതിയിലൂടെ 1546 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് എത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സ്വയം തൊഴില്‍ അന്വേഷകര്‍ക്ക് പ്രത്യാശ പുതിയ സാധ്യതകളൊരുക്കും. പ്രത്യാശയുടെ കീഴിലുള്ള സംരംഭങ്ങളെ സര്‍ക്കാര്‍ നിരീക്ഷിക്കും. അവയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കും. ചെറുകിട സംരംഭകരെ സഹായിക്കാന്‍ എല്ലാം ചെയ്യും. ഇതിനായുള്ള കര്‍മ്മസമിതി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വിവാദങ്ങളല്ല യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള വികസനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മന്ത്രി പി.കെ. ഇബ്രാഹിം കുഞ്ഞ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

സംസ്ഥാനത്തെ പ്രാദേശിക വ്യവസായ വികസന പദ്ധതിക്ക് കീഴിലാണ് പ്രത്യാശ നടപ്പാക്കുന്നത്. സംസ്ഥാനത്തെ നിക്ഷേപ അനുകൂല സ്ഥലമായി മാറ്റുകയാണ് പ്രധാന ലക്ഷ്യം. പ്രാദേശികാടിസ്ഥാനത്തില്‍ ചെറുകിട സംരഭകരെ പ്രോത്സാഹിപ്പിച്ച് തൊഴിലവസരങ്ങള്‍ കൂട്ടുന്നതില്ലൂടെ സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

സര്‍ക്കാരിനു ലഭിച്ച അപേക്ഷകരില്‍ നിന്ന് 25,000പേരെ തെരഞ്ഞടുക്കുകയായിരുന്നു. ഭഷ്യസംസ്കരണം, പ്ലാസ്റിക്ക്-റബര്‍ ഉല്‍പ്പന്നങ്ങള്‍, തുണിവ്യവസായം, നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. പദ്ധതിയിലെ സംരഭകര്‍ക്ക് പ്രിവിലേജ് കാര്‍ഡ് സര്‍ക്കാര്‍ നല്‍കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെടുപ്പോള്‍ സംരഭകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണിത്.

പ്രത്യാശയ്ക്ക് കീഴിലുള്ള സംരഭകര്‍ 300 കോടി രൂപയാണ് മുതല്‍ മുടക്കേണ്ടത്. ബാക്കിയുള്ള 1200 കോടിയിലധികം രൂപ ബാങ്ക് വായ്പയിലൂടെ സര്‍ക്കാര്‍ ലഭ്യമാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X