കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഐസ്ക്രീം കേസ് വിചാരണ സപ്തം.രണ്ടിലേക്ക് മാറ്റി
കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭക്കേസിലെ തുടര്‍വിചാരണ സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റി. രണ്ടാം അഡീഷണല്‍ അസിസ്റന്റ് സെഷന്‍സ് കോടതിയിലായിരിക്കും ഇനി മുതല്‍ വിചാരണ നടക്കുക.
ജഡ്ജിയുടെ അഭാവം മൂലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഐസ്ക്രീം കേസ് വിചാരണ നടന്നിരുന്നത്. രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജഡ്ജി സ്ഥാനമേറ്റ സാഹചര്യത്തിലാണ് ഇനിമുതലുളള വിചാരണ അവിടെ നടക്കുന്നത്.
ഐസ്ക്രീം കേസില്‍ മുന്‍മന്ത്രിയും ലീഗ് നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് അന്വേഷി പ്രസിഡന്റ് കെ.അജിത നല്‍കിയ ഹര്‍ജിയും സെപ്റ്റംബര്‍ രണ്ടിന് പരിഗണനക്കെടുക്കും.