കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫിലേക്ക് കൂടുതല്‍ വിമാന സര്‍വീസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: അവധിക്കാലത്ത് വിമാനടിക്കറ്റ് കിട്ടുന്നതിലുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് ഗള്‍ഫിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വിമാനക്കമ്പനി പ്രതിനിധികള്‍ ഇക്കാര്യമറിയിച്ചത്.

16 അധിക സര്‍വീസ് നടത്താമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറപ്പുനല്‍കി. ഇപ്പോള്‍ 16 സര്‍വീസുകളാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ആഴ്ചയില്‍ നടത്തുന്നത്. ഇതോടെ 3000 സീറ്റ് അധികമായി ലഭ്യമാകും.

കുവൈത്ത് എയര്‍വെയ്സ് ആഴ്ചയില്‍ 100 സീറ്റ് വര്‍ധിപ്പിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വെയ്സ് 667 കൂടുതല്‍ സീറ്റുകളാണ് ഏര്‍പ്പെടുത്തുന്നത്. മൂന്ന് സര്‍വീസ് അധികമായി നടത്താമെന്ന് ഒമാന്‍ എയര്‍വെയ്സും അറിയിച്ചിട്ടുണ്ട്.

വിമാനങ്ങള്‍ ലഭ്യമല്ലെന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ മാത്രമാണ് കൂടുതല്‍ സര്‍വീസ് നടത്താനാവില്ലെന്ന് അറിയിച്ചത്. അധികസര്‍വീസ് സംബന്ധിച്ച ഷെഡ്യൂള്‍ ഉടന്‍ നല്‍കണമെന്ന് വിമാനക്കമ്പനികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അധിക സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഓപ്പണ്‍ സ്കൈ പോളിസി കേന്ദ്രസര്‍ക്കാരിനെ കൊണ്ട് അംഗീകരിക്കിപ്പിക്കണമെന്ന് വിമാനക്കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X