കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമങ്ങളെ ടൂറിസം കേന്ദ്രമാക്കാന്‍ പദ്ധതി

  • By Staff
Google Oneindia Malayalam News

കൊച്ചി: ടൂറിസ്റുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് മുന്നോടിയായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ ആകര്‍ഷകമാക്കാന്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് പദ്ധതിയിടുന്നു.

ഇതിന്റെ ഭാഗമായി കേരളത്തിലെ ആറന്മുള, കുമ്പളങ്ങി എന്നീ പഞ്ചായത്തുകളുള്‍പ്പെടെ 55ളം ഗ്രാമങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേന്ദ്രം തയ്യാറെടുക്കുന്നു.

ആറന്മുള പ്രത്യേക രീതിയില്‍ നിര്‍മിക്കുന്ന ആറന്മുള കണ്ണാടിക്ക് പ്രശസ്തിയാര്‍ജിച്ചതാണ്. മത്സ്യബന്ധന പ്രദേശമായ കുമ്പളങ്ങി ചൈനീസ് വലകള്‍ക്ക് പേരു കേട്ടതാണ്.

പാരമ്പര്യത്തിലും ആധ്യാത്മികതയിലും പരമ്പരാഗത മാര്‍ഗങ്ങളിലും ഉറച്ചുനില്‍ക്കുന്ന ടൂറിസം അനുഭവിച്ചറിയാന്‍ വഴിയൊരുക്കുകയാണ് ടൂറിസം വകുപ്പെന്ന് ടൂറിസം ജോയിന്റ് സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് കരകൗശലം കൂടുതല്‍ ശക്തമായി നില്‍ക്കുന്ന ഗ്രാമങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത്.

62 ലക്ഷം ഇന്ത്യാക്കാരാണ് എല്ലാ വര്‍ഷവും അവധിക്കാലം ചിലവഴിക്കാന്‍ വിദേശത്തേക്ക് പോകുന്നത്. ഇന്ത്യാക്കാരെ ഇന്ത്യയെ അടുത്തറിയാന്‍ സഹായിക്കുകയെന്നതാണ് നമ്മുടെ മുന്നിലെ വെല്ലുവിളി. ചിലവു കുറഞ്ഞ രീതിയിലുളള പ്രാദേശികടൂറിസം കൂടുതല്‍ പേരെ ആകര്‍ഷിക്കും.

യുഎന്‍ഡിപി സഹായത്തോടെയാണ് ഗ്രാമങ്ങളില്‍ ടൂറിസം വികസനം സാധ്യമാക്കുന്നത്. ഇതിനായി ഓരോ ഗ്രാമങ്ങള്‍ക്കും 50 ലക്ഷം വീതം ലഭിക്കും. ഗ്രാമവികസനത്തിനായി സ്വാശ്രയസഹായ സംഘങ്ങളും രൂപീകരിക്കും. ഇവര്‍ക്ക് 20 ലക്ഷം വീതം നല്‍കുമെന്നും അമിതാഭ് കാന്ത് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X