കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിലേക്ക് സൈന്യത്തെ അയച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഭൂചലനം കനത്ത നാശം വിതച്ച കശ്മീരിലേക്ക് നാശനഷ്ടങ്ങള്‍ വിലയിരുത്താനായി സൈന്യത്തെ അയച്ചു.

അതിര്‍ത്തി ജില്ലകളായ പൂഞ്ച്, ബാരാമുളള, കുപ്വാര എന്നിവിടങ്ങളിലേക്കാണ് സൈനികരെ അയച്ചിരിക്കുന്നത്. ഈ ജില്ലകള്‍ പാകിസ്ഥാനോട് വളരെ അടുത്തുളള പ്രദേശങ്ങളായതിനാല്‍ ഭൂചലനം ഇവിടെ കനത്ത നാശനഷ്ടമുണ്ടാക്കിയിരിക്കുമെന്നാണ് അധികൃതരുടെ ആശങ്ക. ഈ ജില്ലകളിലെ പല ഗ്രാമങ്ങളുമായും ആശയവിനിമിയം സാധ്യമല്ല. ഇവരുമായി ബന്ധം പുലര്‍ത്താനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭൂചലനത്തെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ ഉറിയിലെ പല ഗ്രാമങ്ങളും പ്രധാനമേഖലയില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുകയാണ്. ചില ഗ്രാമങ്ങളില്‍ തീയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X