Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമചന്ദ്രന്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: ആരോഗ്യവകുപ്പ് നിയമനങ്ങളില്‍ മന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന ആരോപണത്തിന്മേല്‍ സത്യവാങ്മൂലം നല്‍കാന്‍ ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തനിക്കെതിരായ ലോകായുക്തയുടെ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ ഉത്തരവ്.

അടിസ്ഥാന രഹിതമായ പരാതിയിന്മേലാണ് ലോകായുക്ത തനിക്കെതിരെ നടപടിയെടുത്തതെന്ന് രാമചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇത്തരം പരാതികളില്‍ നടപടിയെടുക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്ന് വ്യക്തമാക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ചോദ്യം ഹര്‍ജി പരിഗണിക്കവെ ജനവരി 27 വെള്ളിയാഴ്ച സര്‍ക്കാര്‍ അഭിഭാഷകനു മുന്നില്‍ ലോകായുക്ത ഉന്നയിച്ചു. ഇപ്പോള്‍ മറുപടി നല്‍കാവുന്ന വിഷയമല്ല ഇതെന്ന് അഭിഭാഷകന്‍ മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കാനും കേസ് നടപടിക്രമങ്ങള്‍ നീട്ടിവയ്ക്കാനും കോടതി തീരുമാനിച്ചത്.

നേരത്തെ ഈ ആവശ്യമുന്നയിച്ച് രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ഇക്കാര്യം ലോകായുക്തയില്‍ ഉന്നയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ അടക്കമുള്ള ചില ഉദ്യോഗസ്ഥരുടെ സത്യവാങ്മൂലവും ലോകായുക്തയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് ഇവ സമര്‍പ്പിച്ചതെന്ന് ലോകായുക്ത വിലയിരുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+