Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും: മന്ത്രി

തിരുവനന്തപുരം: ആരോഗ്യ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുമെന്ന് ടൂറിസം മന്ത്രി കെ.സി.വേണുഗോപാല്‍ നിയമസഭയെ അറിയിച്ചു.

ആരോഗ്യ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ടൂറിസം ഡയറക്ടര്‍ ചെയര്‍മാനായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. വിശദ പഠനങ്ങള്‍ നടത്തി ഈ മേഖലയെ മുന്നോട്ട് നയിക്കാനാണ് സമിതി ഉണ്ടാക്കിയത്.

സംസ്ഥാനത്തുള്ള ചികില്‍സാ രീതികളും സൗകര്യങ്ങളും അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കും. ആരോഗ്യ ടൂറിസം മേഖലയില്‍ ഒരു ധാരണാപത്രവും സര്‍ക്കാര്‍ ഒപ്പിട്ടിട്ടുണ്ട്. കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഇന്റര്‍സിറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നിവ തമ്മിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഇതുപ്രകാരം അമൃത ഇന്‍സ്റിറ്റ്യൂട്ട് ചികില്‍സാ സൗകര്യങ്ങള്‍ നല്‍കും.

ഇംഗ്ലണ്ട്, ഫ്രാന്‍സ്, അമേരിക്ക, മാലി, ജര്‍മ്മനി, ഇറ്റലി, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേയ്ക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ഇവര്‍ക്ക് പരമ്പരാഗത ആയുര്‍വേദ ചികില്‍സയോടാണ് താല്‍പര്യം.

നിലവാരമില്ലാത്ത ആയുര്‍വേദ കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊന്റുവരും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് മുന്‍പ് വിദഗ്ധ സമിതി ഇത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കും.

ടൂറിസം ഡയറക്ടര്‍, ഒരു ആയുര്‍വേദ കോളേജിലെ ഒരു പ്രഫസര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പ്രതിനിധി എന്നിവരും വിദഗ്ധ സമിതിയില്‍ ഉണ്ടാകും.

നിലവാരമില്ലാത്ത ആയുര്‍വേദ കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ് കൊന്റുവരും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് മുന്‍പ് വിദഗ്ധ സമിതി ഇത്തരം കേന്ദ്രങ്ങള്‍ പരിശോധിക്കും.

ടൂറിസം ഡയറക്ടര്‍, ഒരു ആയുര്‍വേദ കോളേജിലെ ഒരു പ്രഫസര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ പ്രതിനിധി എന്നിവരും വിദഗ്ധ സമിതിയില്‍ ഉണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+