കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷന്‍ 2010 കരടുരൂപം നിയമസഭയില്‍ അവതരിപ്പിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള വികസനത്തിനായുള്ള രാഷ്ട്രപതിയുടെ നിര്‍ദേശങ്ങളുള്‍ക്കൊള്ളുന്ന വിഷന്‍ 2010 വികസനപദ്ധതിയുടെ കരട് രൂപം നിയമസഭയില്‍ സമര്‍പ്പിച്ചു. വനംമന്ത്രി എ.സുജനപാലാണ് കരട് രേഖ ഫിബ്രവരി 21 ചൊവ്വാഴ്ചനിയമസഭയുടെ മേശപ്പുറത്ത് വച്ചത്.

സാമൂഹ്യനീതി, സാമ്പത്തിക ഭദ്രത, എല്ലാവര്‍ക്കും തുല്യനീതി, വ്യക്തിസ്വാതന്ത്യ്രം എന്നിവ ഉറപ്പുവരുത്തുന്നതാണ് വിഷന്‍ 2010 എന്ന് മന്ത്രി പറഞ്ഞു. ഉയര്‍ന്നതും സുതാര്യവുമായ ജീവിതനിലവാരം പദ്ധതി ഉറപ്പ് നല്‍കുന്നു.

രാഷ്ട്രപതി നിയമസഭയില്‍ നിര്‍ദേശിച്ച പത്തിന പദ്ധതികളും സംസ്ഥാന ഗവണ്മെന്റിന്റെ മൂന്നിന നിര്‍ദേശങ്ങളും നിയമസഭ ചര്‍ച്ചചെയ്ത മൂന്നിന നിര്‍ദേശവും ചേര്‍ന്നതാണ് 16 ഇന പരിപാടി. അഞ്ചുകൊല്ലത്തേക്കുള്ള സമയപരിധി നിശ്ചയിച്ചുകൊണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ചമ്രവട്ടം ബാരേജ് കം ബ്രിഡ്ജ് പദ്ധതിക്ക് ഉടന്‍ ഭരണാനുമതി നല്‍കുമെന്ന് കരട്രേഖയില്‍ പറയുന്നു. വയബിലിറ്റി ഗ്യാപ്ഫണ്ടിങ്ങ് സ്കീം പ്രകാരം നടപ്പിലാക്കുന്ന പദ്ധതിക്കുള്ള 20 ശതമാനം ഗ്രാന്റ് കേന്ദ്രത്തില്‍ നിന്നും കിട്ടും. ബിഒടി.വ്യവസ്ഥയില്‍ പണിയുന്ന ഈ പദ്ധതിക്ക് 85 കോടി രൂപയാണ് ചെലവ്.

അടൂര്‍ താലൂക്കാശുപത്രി 300 കിടക്കകളുള്ള സ്പെഷാലിറ്റി ആശുപത്രിയാക്കും. അതിനാവശ്യമായ സ്റാഫിനെ അനുവദിക്കും. ഉഴവൂരിലെ കെ.ആര്‍.നാരായണന്‍ സ്മാരക ആശുപത്രി 150 കിടക്കകളുള്ള ആശുപത്രിയാക്കും. ഇതിനാവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും വിഷന്‍ 2010ല്‍ പറയുന്നു.

തിങ്കളാഴ്ച നടന്ന മന്ത്രിസഭായോഗം പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X