കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റയില്‍വേ ബജറ്റ് 2006 - 2007

  • By Staff
Google Oneindia Malayalam News

സമയം 14.30 പി.എം

  • 23 പുതിയ പാതകള്‍ക്ക് സര്‍വെ
  • 4170 കോടി രൂപ കടമെടുക്കും
  • പദ്ധതി വിഹിതം കൂട്ടി
  • പൊതുമേഖലാ - സ്വകാര്യമേഖലാ പങ്കാളിത്തത്തോടെ നവീനവത്ക്കരണം.
  • തൊഴില്‍ രഹിതര്‍ക്ക് ജനസാധാരണന്‍ ടിക്കറ്റ് ബുക്കിംഗ് സ്കീം. ഇതുപ്രകാരം മുന്‍കൂറായി പണമടച്ച് ടിക്കറ്റ് വാങ്ങാം
  • ചരക്ക് നീക്കത്തിന് പ്രത്യേക പാത
  • വികലാംഗര്‍ക്ക് യാത്രാനിരക്കില്‍ സ്ലീപ്പര്‍ ക്ലാസില്‍ 50 ശതമാനം ഇളവ്
  • ഫസ്റ്ക്ലാസ് ഇ ടിക്കറ്റിനുള്ള നികുതി 20 ശതമാനവും സ്ലീപ്പര്‍ ക്ലാസ് നികുതി 15 ശതമാനവും കുറച്ചു
  • മുംബൈയില്‍ 200 ഓട്ടോമാററിക് ടിക്കറ്റ് വിതരണമെഷീനുകള്‍ സ്ഥാപിക്കും

സമയം 14.10 പി.എം

  • ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിക്കുന്ന തീവണ്ടികോച്ചുകളുടെ എണ്ണം പ്രതിവര്‍ഷം 1250 എന്നതില്‍ നിന്നും 1500 ആയി വര്‍ദ്ധിപ്പിക്കും
  • ഭാവ്നഗറിലെ മീറ്റര്‍ഗേജ് വര്‍ക്ഷോപ്പ് ബ്രോഡ്ഗേജാക്കി മാറ്റും
  • ചാപ്രയിലെ റെയില്‍വീല്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന തീവണ്ടിവീലുകളുടെ എണ്ണം 50,000ല്‍ നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തും
  • സമസ്തിപൂര്‍ വാഗണ്‍ വര്‍ക്ഷോപ്പിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും

സമയം 13.53 പി.എം

  • സീസണ്‍ ടിക്കറ്റ് പുതുക്കുന്നതിന് പത്തുദിവസത്തെ സാവകാശം
  • യാത്രക്കാര്‍ക്ക് കര്‍ശന സുരക്ഷ
  • രാജ്യത്തെ ഏറ്റവും വേഗം കൂടിയ തീവണ്ടിയായ ദില്ലി-ആഗ്ര ശതാബ്ദി എക്സ്പ്രസ് ദില്ലി-കാണ്‍പൂര്‍-ലക്നൗ റൂട്ടിലം ആരംഭിക്കും
  • റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കററുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി ഹാജരാക്കേണ്ടതില്ല
  • 55 പുതിയ തീവണ്ടികള്‍ അനുവദിച്ചു. 37 തീവണ്ടികള്‍ നീട്ടി

സമയം 13.53 പി.എം

  • എല്ലാ പ്രധാന റെയില്‍വേ സ്റേഷനുകളിലും എടിഎം, സൈബര്‍ കഫേകള്‍ അനുവദിക്കും
  • 200 സ്റേഷനുകളിലെ പ്ലാറ്റ്ഫോം നീളം വര്‍ദ്ധിപ്പിക്കും
  • പട്ന, സീല്‍ദ രാജധാനി എക്സ്പ്രസുകളില്‍ പുതിയ പാസഞ്ചര്‍ കോച്ചുകള്‍
  • നാല് പ്രധാന തീവണ്ടികളില്‍ ലോകോത്തര സൗകര്യങ്ങളൊരുക്കും
  • ശതാബ്ദി, രാജധാനി എക്സ്പ്രസ് തീവണ്ടികളുടെ യാത്രാസമയം കുറക്കും

കേരളത്തിന് പുതിയ മൂന്ന് തീവണ്ടികള്‍
സമയം 13.04 പി.എം

  • കേരളത്തിന് പുതിതായി മൂന്നു തീവണ്ടികളനുവദിച്ചു. ചെന്നൈ-തിരുവനന്തപുരം(പ്രതിദിനം), ചെന്നൈ-തിരുവനന്തപുരം(പ്രതിവാരം), ചെന്നൈ-പാലക്കാട്-മംഗലാപുരം തുടങ്ങിയവയാണ് ഇവ
  • 200 മെയില്‍, എക്സ്പ്രസ് തീവണ്ടികള്‍ സൂപ്പര്‍ ഫാസ്റ് തീവണ്ടികളാക്കും
  • മാര്‍ച്ച് 31 മുതല്‍ സ്വകാര്യ കണ്ടെയ്നര്‍ തീവണ്ടികള്‍ക്ക് അനുമതി
  • സാധാരണക്കാര്‍ക്കായി ഗരീബ്രഥ് എന്ന പേരില്‍ പുതിയ എ.സി തീവണ്ടികള്‍
  • ഇ-ടിക്കററ് നിരക്ക് കുറച്ചു
  • കര്‍ഷകര്‍ക്ക് സാധാരണ ക്ലാസില്‍ 50ശതമാനം ടിക്കറ്റ് നിരക്ക് കുറവ്

എറണാകുളം-ബാംഗ്ലൂര്‍ തീവണ്ടി രണ്ടു തവണ
സമയം 12.53 പി.എം

  • എറണാകുളം-ബാംഗ്ലൂര്‍ പ്രതിവാര തീവണ്ടി രണ്ടു തവണയാക്കി
  • തിരുവനന്തപുരം-ജോധ്പൂര്‍ എക്സ്പ്രസ് ബീക്കനീര്‍ വരെ നീട്ടി
  • 550 കിലോമീറ്റര്‍ പുതിയ റെയില്‍വേ ലൈന്‍ നിര്‍മിക്കും
  • ഇടപ്പള്ളി-ഗുരുവായൂര്‍, എറണാകുളം-തിരുവനന്തപുരം റൂട്ടിലെ വൈദ്യുതീകരണം ഈ വര്‍ഷം പൂര്‍ത്തിയാക്കും

റെയില്‍വേ ബജറ്റ് അവതരണം തുടങ്ങി

ദില്ലി: മന്‍മോന്‍ സിംഗ് സര്‍ക്കാരിന്റെ മൂന്നാമത് റെയില്‍വേ ബജറ്റ് അവതരണം ഫിബ്രവരി 24 വെള്ളിയാഴ്ച ലോക്സഭയില്‍ തുടങ്ങി. റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

  • യാത്രാ, ചരക്കുകൂലി വര്‍ദ്ധനവില്ല.
  • എയര്‍ കണ്ടീഷന്‍ ഒന്നാം ക്ലാസ് നിരക്ക് 18 ശതമാനവും രണ്ടാംക്ലാസ് നിരക്ക് 10 ശതമാനവും കുറച്ചു
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X