കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്: പ്രധാന നിര്‍ദേശങ്ങള്‍

  • By Staff
Google Oneindia Malayalam News
  • പുതിയ പ്രത്യക്ഷ നികുതികളില്ല.
    ഉയര്‍ന്ന തുകയുടെ ബാങ്കിടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കി.
    കാര്‍ഷിക മേഖലക്കുളളതൊഴികെയുള്ള സഹകരണ ബാങ്കുകള്‍ നികുതി പരിധിയില്‍ കൊണ്ടുവന്നു.
    സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ് നിരക്കില്‍ 25 ശതമാനം വര്‍ദ്ധന.
    എടിഎം, വിമാനസര്‍വീസുകള്‍ക്ക് സര്‍വീസ് നികുതി ഏര്‍പ്പെടുത്തി.
    ദീര്‍ഘകാല നിക്ഷേപത്തിനുളള നികുതി വര്‍ധിപ്പിച്ചു.

  • ദോശ, ഇഡ്ഢലി മിക്സുകള്‍ക്കുളള നികുതി 16ല്‍ നിന്നും എട്ടു ശതമാനമാക്കി കുറച്ചു.
    സിഗരറ്റിനുള്ള എക്സൈസ് തീരുവ അഞ്ചുശതമാനം ഉയര്‍ത്തി.
    പാക്കേജ്ഡ് സോഫ്റ്റ്വേറിന് എട്ടു ശതമാനം എക്സൈസ് ഡ്യൂട്ടി.
    സര്‍വീസ് ടാക്സ് 10ല്‍ നിന്നും 12 ശതമാനമാക്കി ഉയര്‍ത്തി.
    ആദായനികുതി, കോര്‍പ്പറേറ്റ് നികുതി നിരക്കുകളില്‍ മാറ്റമില്ല.
    ബാങ്ക് ഇടപാട് നികുതി നിലനിര്‍ത്തും.
    ദേശീയ മത്സ്യബന്ധന വികസന ബോര്‍ഡ് രൂപീകരിക്കും.

  • പേഴ്സണല്‍ ടാക്സില്‍ മാറ്റമില്ല.
    ധാതു ഉത്പന്നങ്ങളുടെ കസ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറച്ചു.
    ഐസ്ക്രീമിനും കണ്ടന്‍സ്ഡ് മില്‍ക്കിനും കസ്റംസ് തീരുവ ഒഴിവാക്കി.
    ചെറിയ കാറുകള്‍ക്കുള്ള എക്സൈസ് തീരുവ 24 ശതമാനത്തില്‍ നിന്നും 16 ശതമാനമായി കുറച്ചു. 1500 സിസി (ഡീസല്‍), 1200 സിസി (പെട്രോള്‍) വിഭാഗത്തില്‍ പെടുന്നതും നാല് മീറ്റര്‍ നീളമുള്ളതുമായ കാറുകള്‍ക്കാണ് ഇത് ബാധകം.
    പ്ലാസ്റിക്കിന് വിലക്കുറവുണ്ടാകും.
    കാന്‍സറിനും എയ്ഡ്സിനുമുള്ള മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ കുറച്ചു.
    2005-06 വര്‍ഷത്തെ മൊത്ത നികുതി വരുമാനം 21 ശതമാനമായി വര്‍ധിക്കുമെന്ന് പ്രതീക്ഷ.

  • പ്രതിരോധത്തിനുള്ള തുക 83,000 കോടിയില്‍ നിന്നും 89,000 കോടിയായി ഉയര്‍ത്തി.
    2007ഓടെ 250 ദശലക്ഷം ടെലഫോണ്‍ കണക്ഷനുകള്‍ നല്‍കും.
    ചെന്നൈയിലെ പോര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ട് നാഷണല്‍ മാരിടൈം അക്കാദമി എന്ന പേരില്‍ അപ്ഗ്രേഡ് ചെയ്യുംതിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ വികസനത്തിന് പ്രത്യേക പദ്ധതി. ഇത് സ്വയംഭരണ സ്ഥാപനമാക്കും.
    ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് 1000 കോടി രൂപ.
    ദേശീയ കപ്പലോട്ട അക്കാദമി ചെന്നൈയില്‍ സ്ഥാപിക്കും.
    മൗലാന ആസാദ് വിദ്യാഭ്യാസ ഫണ്ടിന് 200 കോടി രൂപ.

  • സംസ്ഥാനങ്ങള്‍ക്ക് നികുതി സമാഹരണത്തിലെ വിഹിതമായി 94,402 കോടി രൂപ ലഭിക്കും. വാറ്റ് നഷ്ടപരിഹാരമെന്ന നിലയില്‍ 3,000 കോടി രൂപ ലഭിക്കും.
    കല്‍ക്കത്ത, മദ്രാസ്, ബോംബെ സര്‍വകലാശാലകള്‍ക്ക് 100 കോടിയുടെ ഗ്രാന്റ്. പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലക്ക് 100 കോടിയുടെ ഗ്രാന്റ്.
    2006-07ല്‍ നാല് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും.
    ടെക്സ്റൈല്‍ രംഗത്തെ വികസനത്തിന് 535 കോടി.
    ചണവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന് 2007-08ല്‍ ദേശീയ ചണ സാങ്കേതികവിദ്യാ മിഷന്‍ രൂപീകരിക്കും.
    സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങള്‍ക്കായി 4,863 കോടി വകയിരുത്തി.
    തേയില വ്യവസായത്തിന് 100 കോടി. ദേശീയ ഹോര്‍ട്ടിക്കള്‍ച്ചര്‍ പദ്ധതിക്ക് 150 കോടി.
    ഐടി മേഖലയുടെ വികസനത്തിന് ജാലക സംവിധാനം.

  • എട്ടാം ക്ലാസ് പാസാകുന്ന പെണ്‍കുട്ടികളുടെ പേരില്‍ 3000 രൂപ നിക്ഷേപിക്കും. കുട്ടികള്‍ക്ക് 18 വയസാകുമ്പോള്‍ പലിശ സഹിതം തുക ലഭിക്കും.
    ന്യൂനപക്ഷ വിദ്യാര്‍ത്ഥികുടെ ഉന്നതപഠനത്തിനായി 20,000 സ്കോളര്‍ഷിപ്പുകള്‍.
    8,70,000 ഗ്രാമീണ ഭവനങ്ങള്‍ നിര്‍മിക്കും.
    ഗ്രാമീണ റോഡുകള്‍ക്കായി 4000 കോടി.
    ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദം വര്‍ധിപ്പിക്കും.

  • 2009ഓടെ ഗ്രാമങ്ങളില്‍ അഞ്ച് കോടി ടെലഫോണ്‍ കണക്ഷന്‍.
    അഞ്ച് മെഗാ വൈദ്യുത പദ്ധതിക്ക് ടെണ്ടറുകള്‍ വിളിച്ചു.
    ദേശീയ ആരോഗഷ്യ മിഷന് വകയിരുത്തിയ തുകി 8207 കോടി രൂപയായി ഉയര്‍ത്തി.
    ഗ്രാമ വൈദ്യുതീകരണത്തിന് ഈ വര്‍ഷം 1,1000 കോടി രൂപ അനുവദിച്ചു.
    അഞ്ച് ലക്ഷം ക്ലാസ് മുറികള്‍ നിര്‍മിക്കും. 1.5 ലക്ഷം അധ്യാപകരെ കൂടി നിയമിക്കും.
    വിദ്യാഭ്യാസത്തിനുള്ള തുക 24,150 കോടി രൂപയായി ഉയര്‍ത്തി.
    കാര്‍ഷിക മേഖലയ്ക്കായി 1000 കോടി രൂപയുടെ വകയിരുത്തലോടെ നബാര്‍ഡ് പ്രത്യേക ജാലക സംവിധാനം ആരംഭിക്കും.

  • പെണ്‍കുട്ടികളുടെ രണ്ടാം ഘട്ട വിദ്യാഭ്യാസത്തിന് 3000 കോടി അനുവദിച്ചു.
    രാജീവ് ഗാന്ധി കുടിവെളള പദ്ധതിക്കുള്ള തുക 4,680 കോടിയായി ഉയര്‍ത്തി.
    ശിശുക്ഷേമ പദ്ധതികള്‍ക്കുളള തുക 4,087 കോടിയായി ഉയര്‍ത്തി.
    ജവഹര്‍ലാല്‍ നെഹ്റു നഗരവികസന പദ്ധതിക്ക് 4595 കോടിയുടെ ഗ്രാന്റ്.

  • പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണത്തിന് ആസൂത്രണ കമ്മിഷന്‍ പരിപാടിക്ക് രൂപം നല്‍കും.
    ഈ വര്‍ഷം ആഭ്യന്തര വരുമാനം 8.1 ശതമാനമായിരിക്കും. പത്താം പദ്ധതിയില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമായിരിക്കും.

  • വാര്‍ധക്യ പെന്‍ഷന്‍ 75 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്തും.
    ആറ് ഹെക്ടറുകളില്‍ ജലസേചന സൗകര്യം ഈ വര്‍ഷം ഏര്‍പ്പെടുത്തും.

  • പിന്നോക്ക ജാതി, പിന്നോക്ക വര്‍ഗ വിഭാഗത്തിന്റെ വികസനത്തിന് 2,902 കോടി.
    2007ഓടെ പോളിയോ നിര്‍മാര്‍ജനം ചെയ്യും.
    വാര്‍ദ്ധക്യപെന്‍ഷന്‍ തുകയില്‍ മാസം 200 രൂപയുടെ വര്‍ദ്ധനവ്.
    ഗ്രാമീണജനതയുടെ തൊഴില്‍ പദ്ധതിക്ക് 16,300 കോടി രൂപ.
    ഗ്രാമത്തിലെ ആരോഗ്യപദ്ധതികള്‍ക്ക് 8,207 കോടി രൂപ.

  • 50 ലക്ഷം കര്‍ഷകര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സൗകര്യം.
    കാര്‍ഷിക മേഖലക്ക് പ്രത്യേക പ്രാധാന്യം.
    കാര്‍ഷിക മേഖലക്കായി 1,75,000 കോടിയുടെ നീക്കിയിരിപ്പ്.
    ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 3,749 കോടി രൂപ.
    ഉറുദു ഭാഷയെ പ്രോത്സാഹിപ്പിക്കാന്‍ ദേശീയ കൗണ്‍സില്‍.

  • *ഭാരത് നിര്‍മാണ്‍ പദ്ധതിക്ക് 18,696 കോടി രൂപ വകയിരുത്തും. സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിക്ക് 4832 കോടി രൂപയും സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 10,041 കോടി രൂപയും വകയിരുത്തും. പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനും കൂടുതല്‍ തുക വകയിരുത്തും.
  • ദില്ലി: 2006-2007 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ധനകാര്യമന്ത്രി പി.ചിദംബരം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X