കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലപ്പുഴയില്‍ 59.73 ശതമാനം പോളിംഗ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ന് ഒന്നാം ഘട്ടതിരഞ്ഞെടുപ്പ് നടന്ന ആറ് ജില്ലികളില്‍ മോശമല്ലാത്ത രീതിയില്‍ പോളിംഗ് നടന്നു. രാവിലെ മന്ദഗതിയില്‍ പോളിംഗ് തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ഉച്ചയോടെ മോശമല്ലാത്ത രീതിയില്‍ പോളിംഗ് നടക്കുകയായിരുന്നു. അവസാന റിപ്പോര്‍ട്ടുകളനുസരിച്ച് ആലപ്പുഴയിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. 59.73 ശതമാനമാണ് ഇവിടത്തെ പോളിംഗ്. കോട്ടയത്ത 58 , തിരുവനന്തപുരം 47, കൊല്ലം 50ശതമാനം എന്നിങ്ങനെയാണ് അവസാന കണക്കുകള്‍.

മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍മാത്രം 65 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്കുമുമ്പ് മോശമല്ലാത്തനിലയില്‍ പോളിംഗ് നടന്ന തൊടുപുഴയില്‍ ഉച്ചക്കുശേഷം കണക്ക് താഴോട്ട് പോവുകയായിരുന്നു. കോന്നിയില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വോട്ടെടുപ്പു നടന്ന മണ്ഡലങ്ങളിലെവിടെയും അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടില്ല.

2001 മെയ് 10നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൊത്തം 73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നിരവധി പ്രശ്നങ്ങള്‍ക്കുള്ള ജനങ്ങളുടെ ഉത്തരം തേടലാണ് ശനിയാഴ്ച അവസാനിച്ച ഒന്നാംഘട്ടതിരഞ്ഞെടുപ്പ്. വികസനം മുതല്‍ സുനാമിബാധിതരുടെ പുനരധിവാസം വരെ നിരവധി ആനുകാലിക സംഭവങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിച്ച ഒരോ പൗരന്റെയും മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാകും.

യു ഡി എഫ് സര്‍ക്കാറിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയായിരിക്കുമിത്. 2001 ല്‍ 45 മണ്ഡലങ്ങളിലും യി ഡി എഫ് വിജയംനേടിയിരുന്നു. എന്നാല്‍ ഇത്തവണ നേരത്തെ വന്ന തിരഞ്ഞെടുപ്പു സര്‍വേകളെല്ലാം ഇടതിനനുകൂലമായിരുന്നു. മാത്രമല്ല ഡി ഐ സി ധാരണയെ സംബന്ധിച്ച് മുന്നണിക്കകത്തുതന്നെയുണ്ടായിരുന്ന പടലപ്പിണക്കങ്ങളും ധാരണയില്ലായ്മകളും ആറു ജില്ലകളില്‍ പല മണ്ഡലങ്ങളിലും യി ഡി എഫിന്റെ നില പരിതാപകരമാക്കിയേക്കും. മിക്കയിടത്തും വിമത ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

തെക്കന്‍ ജില്ലകളിലെ ഫലത്തിനനുസരിച്ചാണ് കേരളത്തിന്റെ വിധിനിര്‍ണയിക്കപ്പെടുന്നതെന്നതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രമുഖ യു ഡി എഫ് നേതാക്കളെല്ലാം നല്ലഭൂരിപക്ഷത്തോടെയാണ് തെക്കന്‍ ജില്ലകളില്‍ നിന്നു ജയിച്ചു കയറിയത്. മാത്രമല്ല ഇവരില്‍ പല പ്രമുഖരും ഈ തിരഞ്ഞെടുപ്പിലും ജനവിധി തേടുന്നുണ്ട്. പ്രചാരണകാലഘട്ടത്തലും അതുകഴിഞ്ഞും വെളപ്പെടാത്ത കേരളത്തിന്റെ രാഷ്ടീയം പലപ്പോവും പെട്ടന്ന് ദൃശ്യമാകുന്ന അടിയൊഴിക്കുകളിലാണ് നിര്‍ണയിക്കുപ്പെടാറുള്ളതെന്ന കാര്യവും അവഗണിക്കാനാകാത്തതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X