കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്യുഷ്ണം: ദില്ലിയില്‍ സ്കൂളുകള്‍ അടച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഒരാഴ്ചയായിത്തുടരുന്ന അത്യുഷ്ണത്തിന് അല്പം ആശ്വാശം നല്‍കിക്കൊണ്ട് ദില്ലിയിലെ താപനില 41.4ഡിഗ്രി സെല്‍ഷ്യസായിതാണു. ചൊവ്വാഴ്ചയോടെ 40ഡിഗ്രിയാകുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 41-42 ഡിഗ്രിയില്‍ നില്‍ക്കുമെന്നുമാണ് കാവാവസ്ഥാ വിധഗ്ദ്ധരുടെ പ്രവചനം. ചെറിയ തോതില്‍ മഴപെയ്യാനും സാധ്യതയുണ്ട്.

അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ദില്ലിയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകള്‍ അടച്ചു. സ്വകാര്യ സ്കൂളുകളും അടക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മധ്യ വേനലവധി നേരത്തേ തുടങ്ങിയതു മൂലമുള്ള അധ്യയന നഷ്ടം ക്ലാസ്സുകള്‍ പുനരാരംഭിക്കുന്ന ജൂലൈ ആദ്യ ആഴ്ചയില്‍ നികത്താമെന്ന് വിദ്യാഭ്യാസമന്ത്രി അരവിന്ദര്‍ സിങ് ലവ്ലി സ്കൂള്‍ മാനേജുമെന്റുകളെ അറിയിച്ചു. നേരത്തേ ക്രമീകരിച്ച സ്പെഷ്യല്‍ കോച്ചിംഗ് ക്ലാസ്സുകള്‍, കംപാര്‍ട്മെന്റ് പരീക്ഷ, അവധിക്കാല ക്ലാസ് എന്നിവക്ക് അവധി ബാധകമല്ലെന്നും ലവ്ലി അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ അത്യുഷ്ണം തുടരുകയാണ്. തിങ്കളാഴ്ച മൂന്നു പേര്‍ കൂടി മരിച്ചതോടെ യുപിയിലെമാത്രം മരണസംഖ്യ 24ആയി. അത്യുഷ്ണത്തെത്തുടര്‍ന്ന് ജനങ്ങളില്‍ വ്യാപകമായി അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ പിടിപെടുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

46ഡിഗ്രി രേഖപ്പെടുത്തിയ ഝാന്‍സിയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ബീഹാറില്‍ അന്തരീക്ഷ താപം ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു.

പാകിസ്ഥാനില്‍ അത്യുഷ്ണത്തില്‍ മരിച്ചവരുടെ എണ്ണം 33ആയി.47ഡിഗ്രിയാണ് ഇവിടത്തെ താപനില. കനത്ത ചൂടിനെത്തുടര്‍ന്ന് അഹമ്മദാ ബാദില്‍ റോഡുകളെല്ലാം വിജനമായി കാണപ്പെട്ടു. കഴിഞ്ഞ ദിവസവും കച്ചവട സ്ഥാപനങ്ങളും മറ്റു കടകളും അടഞ്ഞു കിടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X