രണ്ട് മാവോയിസ്റ് നേതാക്കളെ സ്വതന്ത്രരാക്കി
കാഠ്മണ്ഡു: രണ്ട് പ്രമുഖ മാവോയിസ്റു നേതാക്കളെ നേപ്പാള്‍ ഭരണകൂടം വ്യാഴാഴ്ച സ്വതന്ത്രരാക്കി.
2004ല്‍ ദില്ലിയില്‍ ഇന്ത്യന്‍ പൊലീസ് പിടികൂടിയ മാവോയിസ്റ് പൊളിറ്റ് ബ്യൂറോ അംഗം മത്രിക പ്രസാദ് യാദവ്, മാവോയിസ്റ് വിദേശകാര്യ നേതാവായ സുരേഷ് അലി മഗാര്‍എന്നിവരെയാണ് നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യ വിട്ടയച്ചത്.
മാവോയിസ്റുകളുടെ ജനകീയ സമരത്തിന്റെ എട്ടാം വാര്‍ഷിക സമ്മേളനത്തിനായി എത്തുന്നതിനിടയില്‍ 2004 ഫെബ്രുവരിയിലാണ് ഇവര്‍ ഇന്ത്യന്‍ പൊലീസിന്റെ പിടിയിലായത്. പൊലീസ് കസ്റഡിയില്‍ ഇവര്‍ കഠിനമായി പീഡിപ്പിക്കപ്പെടുകയും നിരവധി തവണ വൈദ്യ സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്.
കൊലക്കുറ്റം ചുമത്തിയാണ് ഇവരെ തടവിലിട്ടിരുന്നത്. ഇതിനുശേഷം ഇന്ത്യന്‍ പൊലീസിന്റെ പിടിയിലായ മറ്റു രണ്ടു മാവോയിസ്റുനേതാക്കള്‍ ഇപ്പോഴും ഇന്ത്യന്‍ ജയിലില്‍ കഴിയുന്നുണ്ട്.












Click it and Unblock the Notifications