കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോഗോയ് ഞായറാഴ്ച അധികാരമേല്‍ക്കും

  • By Staff
Google Oneindia Malayalam News

ഗുവാഹത്തി: അസ്സം മുഖ്യമന്ത്രിയായി തരുണ്‍ ഗോഗോയ് ഞായറാഴ്ച സ്ഥനമേല്‍ക്കും. 30വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് അസ്സമില്‍ ഭരണക്ഷികള്‍ തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്.

നാലു തവണ ലോക് സഭാംഗവും രണ്ടു തവണ കേന്ദ്രമന്ത്രിയുമായ എഴുപതുകാരനായ ഗോഗോയിക്ക് ബോഡോ പാര്‍ട്ടി(ഹഗ്രാമ വീഭാഗം-12), എന്‍ സി പി(1), സ്വതന്ത്രര്‍ (9) എന്നിവയുടെതടക്കം 126അംഗ മന്ത്രിസഭയില്‍ 75പേരുടെ പിന്തുണയുണ്ടാകും. 53കോണ്‍ഗ്രസ്സ് എം എല്‍ മാര്‍ ചേര്‍ന്ന് എതിരില്ലാതെയാണ് ഗോഗോയിയെ നേതാവായി തിരഞ്ഞെടുത്തത്.

കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലെത്തിച്ച ഗോഗോയിയുടെ പേരുമാത്രമേ മുഖ്യമന്ത്രിസ്ഥാനത്തേക്കു നിര്‍ദേശിക്കപ്പെട്ടിരുന്നുള്ളു. ഈ നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗികരിക്കുകയായിരുന്നു.

സത്യപ്രതിജ്ഞക്കുശേഷം ഗോഗോയ് ദില്ലിയിലേക്ക് യാത്രതിരക്കും. അവിടെ ഹൈകമാന്റ് യോഗത്തില്‍ പങ്കെടത്ത് തിരിച്ചെത്തിയതിനുശേഷമായിരിക്കും ബാക്കി മന്ത്രിസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X