കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിലന്‍സ് വകുപ്പ് കോടിയേരിക്കു വിട്ടുകൊടുത്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിജിലന്‍സ്, ദേശീയോദ്ഗ്രഥന വകുപ്പുകള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് വിട്ടുകൊടുത്തു. അതേ സമയം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രി എളമരം കരീമിന് നല്‍കാന്‍ തീരുമാനിച്ചിരുന്ന ഐടി, തോമസ് ഐസകിന് നല്‍കാന്‍ നിശ്ചയിച്ച ആസൂത്രണം, നോര്‍ക്ക എന്നീ വകുപ്പുകള്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ കൈവശമാണ്.

സി പിഎം പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരമാണ് വി.എസ് വിജിലന്‍സ് വകുപ്പ് വിട്ടുകൊടുത്തത്. വിജിലന്‍സ് വകുപ്പ് കോടിയേരിക്കുനല്‍കിക്കൊണ് ബുധനാഴ്ച രാത്രിയാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. പിണറായി പക്ഷത്തിന് മേധവിത്തമുള്ള സംസ്ഥാനസെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായാണ് വിജിലന്‍സ്വകുപ്പ് മുഖ്യമന്ത്രി കൈവശം വച്ചിരുന്നത്.

ആസൂത്രണ ബോര്‍ഡ് ഉപാദ്ധ്യക്ഷനായി ഡോ. പ്രഭാത് പട്നായ്കിന്റെ നിയമനം പ്രഖ്യാപിച്ചശേഷമാണ് വിജിലന്‍സ് വകുപ്പ് കൈമാറിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. ഇതേസമയം ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷനായി പ്രഭാത് പട്നായികിനെ നിയമിച്ചതും വിജിലന്‍സ് വകുപ്പ് വിട്ടുകൊടുത്തതും തമ്മില്‍ ബന്ധമുണ്ടെന്നും സൂചനയുണ്ട്. പാരമ്പര്യ വാദിയായ ഡോ. പട്നായികിനെ നിയമിക്കുന്നതില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തിന് താല്പര്യമുണ്ടായിരുന്നില്ല. ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധമുള്ള ഡോ.വെങ്കടേഷ് ആയിരുന്നു പിണറായി പക്ഷത്തിന്റെ നോമിനി. എന്നാല്‍ മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനെത്തുടര്‍ന്നാണ് കേന്ദ്ര നേതൃത്വം നിയമനത്തിന് സമ്മതം മൂളിയത്.

മെയ് 28ന് നടന്ന സത്യപ്രതിജ്ഞയ്ക്കു ശേഷം സി പിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പോളിറ്റ് ബ്യൂറോയിലുമായി നടന്ന ചര്‍ച്ചകളുടെയും പിണറായി പക്ഷത്തിന്റെ കടുത്ത നിലപാടിന്റെയും അവസാനത്തിലാണ് വിജിലന്‍സ് വിട്ടുകൊടുക്കാന്‍ വി എസ് തയ്യാറായിരിക്കുന്നത്. വ്യവസായ വകുപ്പില്‍നിന്നും കശുവണ്ടി വ്യവസായം എടുത്തുമാറ്റി പി.കെ ഗുരുദാസനും , കയര്‍ വ്യവസായം ജി സുധാകരനും നല്‍കിയതും സെക്രട്ടേറിയറ്റ് തീരുമാനപ്രകാരമായിരുന്നില്ല.

ഇടതുമുന്നണിയിലെ ധാരണപ്രകാരം സിപിഐക്ക് നല്‍കേണ്ടിയിരുന്ന രജിസ്ട്രേഷന്‍ വകുപ്പ് സിപിഎമ്മിലെ എസ് ശര്‍മക്ക് നല്‍കുകയും ചെയ്തിരിന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി തീരുമാനം വി എസ് ലംഘിച്ചെന്നാരോപിച്ച് പിണറായി പക്ഷവും പിണറായി പക്ഷം വിഭാഗീതയതകാണിച്ചെന്നാരോപിച്ച് വി.എസ് പക്ഷവും പിബിയെ സമീപിച്ചിരുന്നു.

സംസ്ഥാന കമ്മറ്റിയെയും സംസ്ഥാന ഭരണത്തെയും സംബന്ധിച്ച പി ബി തീരുമാനങ്ങള്‍ സാധാരണ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തശേഷം സെക്രട്ടേറിയറ്റ് തീരുമാനമായിട്ടാണ് പുറത്തുവരിക. എന്നാല്‍ അതിന് ഇട കൊടുക്കാതെ സെക്രട്ടേറിയറ്റ് യോഗത്തിന്റെ മുമ്പ് പിബി തീരുമാനം നടപ്പാക്കുക വഴി തന്റെ ഇനിയുള്ള നിലപാട് സംബന്ധിച്ച സൂചനകൂടിയാണ് വി എസ് നല്‍കിയിരിക്കുന്നത്.

വകുപ്പു വിഭജനത്തില്‍ പ്രധാന പ്രശ്നമായിരുന്ന വിജിലന്‍സ് കോടിയേരിക്കു നല്‍കിയതോടെ ജൂണ്‍ 1, 2തിയ്യതികളില്‍ നടക്കുന്ന സെക്രട്ടേറിയറ്റിലും തുടര്‍ന്ന് ചേരുന്ന സംസ്ഥാന സമിതിയിലും ഇക്കാര്യത്തെച്ചൊല്ലി വലിയ തര്‍ക്കമുണ്ടാകാനിടയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X