കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ: കോണ്‍ഗ്രസ് തന്നെ മത്സരിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രതിനിധിയെ തന്നെ നാമനിര്‍ദ്ദേശം ചെയ്യാന്‍ വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കെപിസിസി തിരഞ്ഞെടുപ്പു കമ്മിറ്റി യോഗം തീരുമാനിച്ചു.

സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന കാര്യം തീരുമാനിക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് സമിതി അംഗങ്ങള്‍.

ഈ മൂന്ന് നേതാക്കളും ചേര്‍ന്ന് ചര്‍ച്ചചെയ്ത് വ്യാഴാഴ്ച തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയും തീരുമാനം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ സ്ഥാനാര്‍ത്തിയാരെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എം. ഐ ഷാനവാസ് അറിയിച്ചു. പി.ജെ കുര്യന്‍, പി.സ ി ചാക്കോ, എന്‍.പി.മൊയ്തീന്‍ എന്നിവരുടെ പേരുകളാണ് പ്രധനമായും പരിഗണനയിലുള്ളത്.

കേരള കോണ്‍ഗ്രസ് -എമ്മിന്റെ എതിര്‍പ്പിനെ മറികടന്നാണ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സീറ്റു തങ്ങള്‍ക്കു തന്നെ ലഭിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്സ് -എമ്മിനെ അനുനയിപ്പിക്കുന്നതിനുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.

തര്‍ക്കം സംബന്ധ്ച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും കെ.എം മാണിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇനിയും ചര്‍ച്ച തുടരുമെന്നും ഷാനവാസ് അറിയിച്ചു.

മുസ്ലിം ലീഗും രാജ്യസഭാ സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X