കെഎസ്ആര്‍ടിസി നവീകരണത്തിന് പദ്ധതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന് പത്ത് കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി മാത്യു ടി.തോമസ് നിയമസഭയില്‍ അറിച്ചു.
കെ.കെ.ദിവാകരന്റെ (സിപിഎം) സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് കെഎസ്ആര്‍ടിസിക്ക് മാസത്തില്‍ 2.11 കോടി രൂപയുടെ അധികഭാരമുണ്ടാക്കിയിട്ടുണ്ട്. ഇന്ധനം വാങ്ങിയതുമായി ബന്ധപ്പെട്ട് 141 കോടി രൂപ കോര്‍പ്പറേഷന്‍ എണ്ണ കമ്പനികള്‍ക്ക് കുടിശികയായി നല്‍കാനുണ്ട്.
2006 മാര്‍ച്ച് 31നുള്ള കണക്കനുസരിച്ച് കെഎസ്ആര്‍ടിസിയുടെ മൊത്തം നഷ്ടം 1500 കോടി രൂപയാണെന്ന് മന്ത്രി അറിയിച്ചു.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രി പി.കെ.ഗുരുദാസന്‍ സാജു പോളി(സിപിഎം)ന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു. തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പുവരുത്തുമെന്നും ഇതുസംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.