തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ കടലോര പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാത്രി രൂക്ഷമായ കടലാക്രമണം ഉണ്ടായി.
മുപ്പതിലേറെ വീടുകള്‍ കടലെടുത്തു. വലിയതുറ, പൂന്തുറ, ചെറിയതോപ്പ് പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം.
രാത്രി ഏഴര മണിയോടെയാണ് കടലാക്രമണം രൂക്ഷമായത്. ഏകദേശം 50മീറ്ററോളം കര കടലെടുത്തു.
വലിയതോപ്പ് ഭാഗത്തേക്കുള്ള റോഡ് കടലാക്രമണത്തില്‍ തകര്‍ന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ആക്രമണം ഉണ്ടായ ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തീരത്തോട് ചേര്‍ന്ന വീടുകളിലെ ആളുകളെ സുരക്ഷാസ്ഥാനത്തേയ്ക്ക് മാറ്റി.
കൊച്ചുവേളി സെന്റ് ജോസഫ്സ് സ്കൂള്‍, വലിയതുറ സെന്റ് റോച്ചസ് സ്കൂള്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
സമീപകാലത്തെ ഏറ്റവും രൂക്ഷമായ കടലാക്രമണമാണ് വെള്ളിയാഴ്ച രാത്രിയുണ്ടായതെന്ന് തീരദേശവാസികള്‍ പറയുന്നു.












Click it and Unblock the Notifications