ദേവസ്വം ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചു
തിരുവനന്തപുരം: കന്നഡ താരം ജയമാലയുടെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ ശബരിമല വിവാദത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശുപാര്‍ശ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡിന്റെ ശുപാര്‍ശ തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും കൈമാറിയിട്ടുണ്ട്. ശബരിമലയെ സംബന്ധിച്ച ഒരു വിവാദത്തിലും സര്‍ക്കാറിന് താല്പര്യമില്ല.
ക്ഷേത്ര പാരമ്പര്യത്തിലോ അനുഷ്ഠാനങ്ങളിലോ സര്‍ക്കാര്‍ ഇടപെടില്ല. ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ്. സര്‍ക്കാറിന് ബോര്‍ഡുമായി നല്ല ബന്ധമാണുള്ളത്- മന്ത്രി വ്യക്തമാക്കി.
ജയമാലയുടെ പ്രസ്താവനയ്ക്കുപിന്നില്‍ ദുരൂഹതകളുണ്ടെന്നും ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ കണ്ടെത്തണമെന്നുമാവശ്യപ്പെട്ടാണ് ബോര്‍ഡ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications