കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ സെന്‍സെക്സ് കുതിച്ചുയരുന്നു

  • By Staff
Google Oneindia Malayalam News

കല്പറ്റ: സെന്‍സെക്സ്, ഇക്വിറ്റി ഫണ്ട് തുടങ്ങിയ വാക്കുകള്‍ ഇന്ന് വയനാട്ടിലെ കര്‍ഷകര്‍ക്ക് അപരിചിതമല്ല. കാര്‍ഷികരംഗത്തെ തകര്‍ച്ച ദുരിതമയമാക്കിയ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വയനാട്ടിലെ കര്‍ഷകര്‍ ബദ്ധപ്പെടുമ്പോള്‍ പുതിയ ചില വാക്കുകളും നിക്ഷേപസാധ്യതകളും അവര്‍ക്ക് മുന്നില്‍ തെളിഞ്ഞുകഴിഞ്ഞു.

ഓഹരി വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പലതും വയനാട്ടില്‍ ശാഖകള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വയനാട്ടിലെത്തിയ ഇത്തരം കമ്പനികളുടെ എണ്ണം മുമ്പുണ്ടായിരുന്നതിനേക്കാള്‍ പല മടങ്ങാണ്. കാര്‍വി ഒലാം, ഭാസ് സെക്യൂരിറ്റീസ്, ജ്യോജിത്, ജെആര്‍ജി ആന്റ് ആര്‍പിജി തുടങ്ങിയ കമ്പനികള്‍ ജില്ലയില്‍ ശാഖകള്‍ തുടങ്ങിയിട്ടുണ്ട്. ഫ്യൂച്വേഴ്സ് ട്രേഡിംഗ് തുടങ്ങിയ പുതിയ സങ്കല്പങ്ങളെ പരിചയിക്കാന്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും ഈ കമ്പനികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഭാസ് സെക്യൂരിറ്റീസ് ആണ് വയനാട്ടില്‍ എത്തിയ ഇത്തരത്തിലുള്ള ആദ്യത്തെ കമ്പനി. ഇപ്പോള്‍ കമ്പനിക്ക് ജില്ലയിലെ പല ഭാഗങ്ങളിലും ഓഫീസുകളുണ്ട്. കമ്പനിക്ക് മികച്ച വളര്‍ച്ചാണ് ജില്ലയിലുണ്ടായത്.

സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തരം നാല് കമ്പനികളുടെ ഓഫീസുകളുണ്ട്. കല്പറ്റയില്‍ ഇത്തരം രണ്ടും മാനന്തവാടിയിലും പുല്പള്ളിയിലും ഒന്ന് വീതവും കമ്പനികളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ രണ്ടായിരത്തോളം പേരാണ് ഇപ്പോള്‍ ഓഹരി വ്യാപാര മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് ഏതാനും വര്‍ഷം മുമ്പ് നൂറ് പേര്‍ മാത്രമായിരുന്നു.

കാര്‍ഷിക മേഖലയില്‍ നിന്നെത്തുന്ന വലിയൊരു വിഭാഗം ആളുകളും ഇക്കൂട്ടത്തിലുണ്ട്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാമെന്നിരിക്കെ കൂടുതലാളുകള്‍ ഈ മേഖലയിലേക്ക് വരുന്നതില്‍ അത്ഭുതമില്ലെന്ന് ഇവര്‍ പറയുന്നു. ഓഹരി വിപണിയിലെ കുതിപ്പും കൂടുതല്‍ പേര്‍ ഈ മേഖലയുമായി അടുക്കാന്‍ പ്രേരണയായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X