കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച് പള്ളികളില്‍ ഇടയലേഖനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പുതിയ സ്വാശ്രയ നിയമത്തെ വിമര്‍ശിക്കുന്ന ഇടയ ലേഖനം ഞായറാഴ്ചത്തെ സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ വായിച്ചു. സ്വാശ്രയ നിയമം ന്യൂനപക്ഷാവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് ഇടയ ലേഖനത്തില്‍ ആരോപിച്ചു.

സ്വാശ്രയ നിയമത്തിന്റെ പേരില്‍ സര്‍ക്കാര്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് ഇടയലേഖനത്തില്‍ ആരോപിക്കുന്നു. വിവിധ സഭകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ഇടയലേഖനം പ്രതിഷേധം രേഖപ്പെടുത്തി.

ക്രൈസ്തവ സഭകളുടെ ആഹ്വാനമനുസരിച്ച് സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ ഞായറാഴ്ച പ്രാര്‍ഥനാദിനം ആചരിക്കുകയാണ്.

സര്‍ക്കാരിന്റെ സ്വാശ്രയ നിയമത്തിനെതിരെ പ്രക്ഷോഭ പ്രഖ്യാപനങ്ങളും ഞായറാഴ്ചയുണ്ടായി. 1957ലെ ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ രക്തസാക്ഷികളായവരുടെ കല്ലറകള്‍ക്കു സമീപമാണ് സമരപ്രഖ്യാപനമുണ്ടായത്. വിമോചന സമരത്തിനു സമാനമായ പ്രക്ഷോഭത്തിലേക്ക് ക്രൈസ്തവ സഭകള്‍ നീങ്ങുകയാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X