കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്ത്രിയെ ആക്രമിച്ചവരെ പറ്റി സൂചന ലഭിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: ശബരിമല തന്ത്രി കണ്ഠര് മോഹനരെ ഫ്ലാറ്റില്‍ തടഞ്ഞുവെച്ച് പണം തട്ടിയതായി പറയപ്പെടുന്ന സംഘത്തെക്കുറിച്ച് പൊലീസീന് അറിവ് ലഭിച്ചു. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനിടെ ഇവരെ കസ്റഡിയിലെടുത്തതായും അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. സ്ഥിരമായി എത്തിയിരുന്ന ഫ്ലാറ്റില്‍നിന്നും തന്ത്രിയെ അതിവിദഗ്ധമായി കുരുക്കുകയായിരുന്നുവെന്നാണ് വിവരം.

പുറമേ നിന്നുള്ള വാടകസംഘമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസിന് കിട്ടിയ സൂചന. ഇതിനിടയില്‍ കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് വിവാദപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കേസന്വേഷിക്കുന്നവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തന്നെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന മോഹനരുടെ പരാതി വ്യാജമാണെന്ന് തിങ്കളാഴ്ച എറണാകുളം മേഖലാ ഡിഐജി കെ.പത്മകുമാര്‍ നടത്തിയ പ്രസ്താവന തിടുക്കത്തിലുള്ളതായിരുന്നുവെന്ന് ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ പ്രസ്തുത ഫ്ലാറ്റില്‍ തന്ത്രി സ്ഥിരമായി എത്താറുണ്ടെന്നുള്ളതിന് പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടിട്ടുണ്ട്. ഇതറിയാവുന്നവരാണ് ആസൂത്രിതമായി തന്ത്രിയെ കുടുക്കിയതെന്ന് കരുതപ്പെടുന്നു.

തനിക്കു വീട്ടുജോലിക്കാനെ ഏര്‍പ്പാടാക്കിത്തരാമെന്ന് പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റില്‍ പോയതെന്നും ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനിടയിലാണ് ആറംഗ സംഘം മുറിയില്‍ക്കയറി തന്നെ അപമാനിച്ചതെന്നും തന്ത്രിയുടെ പരാതിയില്‍ പറയുന്നു. ഈ ആറംഗ സംഘത്തില്‍ നാലുപേര്‍ ഹിന്ദി സംസാരിക്കുന്നവരാണെന്നും തന്ത്രി മൊഴി നല്‍കിയിട്ടുണ്ട്.

തന്നെ തട്ടിക്കൊണ്ടു പോയെന്ന ആദ്യ പരാതി പിന്‍വലിച്ചാണ് ഇദ്ദേഹം പുതിയ പരാതി നല്‍കിയത്. തട്ടിക്കൊണ്ടു പോയതാണെന്ന വസ്തുതാ പരമായ പിശക് പരാതി തയ്യാറാക്കി ഡ്രൈവര്‍ക്ക് പറ്റിയ കയ്യബദ്ധമാണെന്നാണ് തന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞത്.

ഈ ഒരൊറ്റക്കാര്യം അടിസ്ഥാനമാക്കിയാണ് ഡിഐജിയുടെ പ്രസ്താവനയെന്ന് തന്ത്രിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനോ അനാശാസ്യത്തിനോ തന്ത്രിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.

അടുത്തകാലത്ത് തന്ത്രിയുമായി സ്വരച്ചേര്‍ച്ചില്ലാതായ ചിലര്‍ അദ്ദേഹത്തെ കുടുക്കിയതാണെന്ന് ഒരു പക്ഷം പറയുന്നത്. ഫ്ലാറ്റിനുള്ളല്‍ കയറി പടമെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ ഫ്ലാറ്റിലെ താമസക്കാരല്ലെന്ന് വ്യക്തമായിട്ടുണ്ട്.

പുറത്തു നിന്നുള്ള സംഘത്തിന്റെ പങ്ക് വ്യക്തമായതിനാല്‍ ഇതിനുപിന്നിലെ ഗൂഢാലോചനയും തെളിയുകയാണ്. എന്നല്‍ ഒരു ഇടപാടില്‍ നല്‍കാനുള്ള പണത്തിനായാണ് സംഘം ഫ്ലാറ്റിലെത്തിയതെന്നും സൂചനയുണ്ട്.

ഫ്ലാറ്റിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെയും ഇതേവരെ കസ്റഡിയിലെടുത്തിട്ടില്ല. ഇവരില്‍ ഒരാള്‍ തുറവൂര്‍ സ്വദേശിനിയാണ്. ഇതില്‍ ഒരാളെ ചൊവ്വാഴ്ച പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ സ്ത്രീയെ ചോദ്യം ചെയ്യാനായി തുറവൂരിലെ വീട്ടിലെത്തിയ പൊലീസിന് അവരുടെ സഹോദരിയെ മാത്രമേ കാണാന്‍ കഴിഞ്ഞിട്ടുള്ളു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X