Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏകീകൃത ട്രോളിംഗ് നിരോധനം സംസ്ഥാനത്തിന് ഗുണം ചെയ്യില്ല: മന്ത്രി

ദില്ലി: ഏകീകൃത ട്രോളിംഗ് നിരോധനം കേരളത്തിന് ഗുണം ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചതായി ഫിഷറീസ് മന്ത്രി എസ്. ശര്‍മ പറഞ്ഞു.

ദില്ലിയില്‍ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ സംസ്ഥാത്തും കാലവര്‍ഷ ലഭ്യതയില്‍ വ്യത്യാസങ്ങളുണ്ട്. കേരളത്തില്‍ മണ്‍സൂണ്‍ ലഭിക്കുന്ന സമയത്തല്ല മറ്റുചിലസംസ്ഥാനങ്ങളില്‍ ലഭിക്കുന്നത്. അതുകൊണ്ട് ഏകീകൃത ട്രോളിംഗ് പ്രായോഗികമല്ലെന്ന് തന്നെയാണ് കേരളത്തിന്റെനിലപാട്. ഇക്കാര്യം ടെക്നിക്കല്‍ കമ്മിറ്റി വഴി സുപ്രിം കോടതിയെ അറിയിക്കാമെന്ന് ശരദ് പവാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

ആഗസ്റ് 15 വരെ ട്രോളിംഗ് നിരോധനം നീട്ടിയ സുപ്രിം കോടതി വിധി ഈ വര്‍ഷം നടപ്പാക്കേണ്ടിവരും. ഈ തിയ്യതിയ്ക്കുമുമ്പ് നിരോധനത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല-അദ്ദേഹം വ്യക്തമാക്കി.

ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 100കോടിരൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തലശ്ശേരി, കാസര്‍കോഡ് മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്- ശര്‍മ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+