കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയപ്രശ്നത്തില്‍ സമവായത്തിന് ശ്രമിക്കും: വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ കോടതിക്ക് പുറത്ത് സമവായം ഉണ്ടാക്കുന്നതിനുള്ള ശ്രമം നടത്തുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വാശ്രയ കേസില്‍ സര്‍ക്കാരും മാനേജ്മെന്റുകളും കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ആ കോടതി വിധിയുടെ സ്വഭാവം മനസിലാക്കി കോടതിക്ക് പുറത്ത് മാനേജ്മെന്റും സര്‍ക്കാരും തമ്മില്‍ പരസ്പര ധാരണയുണ്ടാക്കാനുള്ള ശ്രമം നടത്തും.

കരിമണല്‍ ഖനനത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ എതിരാണ്. സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കിയത് മുന്‍ സര്‍ക്കാരാണ്. ഈ വിഷയത്തില്‍ ഇടതുമുന്നണിയുടെ നയം തന്നെ സര്‍ക്കാര്‍ നടപ്പിലാക്കും.

സ്വാതന്ത്യ്ര സമര സോനാനികള്‍ക്കുള്ള പെന്‍ഷന്‍ ഡിഎ പത്തുശതമാനം വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X