കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപിമാര്‍ ദില്ലിയില്‍ ധര്‍ണ തുടങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: വിഴിഞ്ഞം പദ്ധതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തിലെ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ എം.പിമാര്‍ ധര്‍ണ്ണ തുടങ്ങി.

11 എം.പിമാര്‍ ഇപ്പോള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നുണ്ട്. ധര്‍ണ്ണക്ക് ശേഷം എം.പിമാര്‍ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി സൂറത്തിലേയ്ക്ക് പോയിരിയ്ക്കുകാണ്്. അതിനാല്‍ കൂടികാഴ്ച വൈകുന്നേരം മാത്രമെ കാണാന്‍ സാധിക്കൂ.

തുറമുഖ വകുപ്പ് മന്ത്രിയായ ഡിഎം കെ അംഗം ടി. ആര്‍. ബാലുവിന് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിനേക്കാള്‍ നാഗര്‍കോവിലിന് സമീപമുള്ള കുളച്ചലില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് താല്പര്യം. ഇതാണ് വിഴിഞ്ഞം പദ്ധതിയ്ക്ക് സുരക്ഷാ അനുമതി നിഷേധിച്ചതെന്ന് എം പിമാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു. ഇതേ ആരോപണം ഈ ധര്‍ണയിലും ഇവര്‍ ഉന്നയിയ്ക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കാണുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഉള്ള ആശങ്കകള്‍ എം പിമാര്‍ അദ്ദേഹത്തെ നേരിട്ട് അറിയിയ്ക്കും.

വിഴിഞ്ഞം പദ്ധതി കൂടാതെ ഗള്‍ഫിലേക്കുള്ള യാത്ര നിരക്ക് കുറയ്ക്കുക, കാര്‍ഷിക പാക്കേജില്‍ ഇടുക്കി, ആലപ്പുഴ ജില്ലകളെ ഉള്‍പ്പെടുത്തുക എന്നി ആവശ്യങ്ങളും പ്രധാനമന്ത്രിയെ അറിയിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X